പാഠം 18: വിശുദ്ധ കുര്‍ബാനയിലെ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ

വിശുദ്ധ കുര്‍ബാനയിലെ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. ഞാന്‍ സ്വർഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പം ആകുന്നു എന്ന് അർത്ഥശങ്കയില്ലാതെ ക്രിസ്തു പലകുറി ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. മനുഷ്യരുടെ സാക്ഷ്യം ക്രിസ്തുവിന് ആവശ്യമില്ല. കാരണം, വചനത്തിൽ വരച്ചുകാട്ടുന്ന ക്രിസ്തു എന്തെല്ലാമാണോ അതെല്ലാമാണ് വിശുദ്ധ കുർബാന. അതു മാത്രമാണ് വിശുദ്ധ കുർബാന. വിശുദ്ധ കുർബാന ക്രിസ്തു ആണ്. ക്രിസ്തു വിശുദ്ധ കുർബാനയാണ്…!!

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ ആമ്മേന്‍.

റോസിന പീറ്റി