മെയ് 18: വിശുദ്ധ ജോണ്‍ ഒന്നാമന്‍ (523-526)

പോപ്പുലോണിയായിലാണ് ജോൺ ജനിച്ചത്. 523 ആഗസ്റ്റ് 13-ന് പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടു. വി. ജോണ്‍ പാപ്പായ്ക്ക് വളരെയേറെ ക്ലേശങ്ങള്‍ സഹിക്കേണ്ടി വന്നിരുന്നു.

കോണ്‍സ്റ്റാന്റിനോപ്പിള്‍ ജനതയും ചക്രവര്‍ത്തിയും തനിക്ക് നല്കിയ സ്വീകരണത്തിലും തന്റെ ദൗത്യം വിജയിച്ചതിലും സന്തുഷ്ടനായി തിരിച്ച് റോമിലേക്കു മടങ്ങിയ ജോണ്‍ പാപ്പായെ, തെയൊഡൊറിക് രാജാവിന്റെ കിങ്കരന്മാര്‍ പിടികൂടി കല്‍ത്തുറങ്കിലടച്ചു. വയോവൃദ്ധനും രോഗിയും ക്ഷീണിതനുമായ അദ്ദേഹം ദുരിതപൂര്‍ണ്ണമായ തന്റെ ജീവിതത്തോട് വിട പറഞ്ഞത് ആ തുറങ്കിനകത്തു വച്ചു തന്നെയായിരുന്നു. 526 മെയ് 18-ന് ഇഹലോകവാസം വെടിഞ്ഞു.

വിചിന്തനം: ”ദൈവസ്‌നേഹത്തെപ്രതി സകല ജഡീകസന്തോഷങ്ങളെയും ത്യജിക്കുന്നവര്‍ പരിശുദ്ധാത്മാവിന്റെ ഏറ്റവും മാധുര്യമുള്ള ആശ്വാസം കണ്ടെത്തും.”

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.