പാപ്പായുടെ മാള്‍ട്ട സന്ദര്‍ശനം മുറിവേറ്റവരോടും അഭയാര്‍ത്ഥികളോടുമുള്ള കരുതലിന്റെ ഭാഗം: കര്‍ദ്ദിനാള്‍ ചാള്‍സ് ഷിക്ലൂന

മേയില്‍ മാള്‍ട്ട സന്ദര്‍ശിക്കുമെന്നുള്ള ഫ്രാന്‍സിസ് പാപ്പായുടെ പ്രഖ്യാപനത്തെ അവിടുത്തെ സര്‍ക്കാരും സഭയും ജനവും ഒരുപോലെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്.

പാപ്പായുടെ പ്രസ്തുത അപ്പസ്‌തോലിക സന്ദര്‍ശനത്തിന്റെ ഔദ്യോഗികമായ വിഷയം, ‘അവര്‍ ഞങ്ങളോട് അത്യധികമായ കരുണ കാണിച്ചു’ (അപ്പ. 28:2) എന്നതാണ്. ഒരു കപ്പലില്‍ നിന്ന് കുരിശിലേയ്ക്ക് ഉയര്‍ന്നുനില്‍ക്കുന്ന കരങ്ങളാണ് സന്ദര്‍ശനത്തിന്റെ ലോഗോയായി തിരഞ്ഞെടുത്തിരിക്കുന്നത്. പാപ്പായുടെ സന്ദര്‍ശനത്തിലുള്ള സന്തോഷം വീഡിയോ സന്ദേശത്തിലൂടെ മാള്‍ട്ട അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ചാള്‍സ് ഷിക്യൂന പങ്കുവയ്ക്കുകയും ചെയ്തു.

“വി. പൗലോസിന്റെ ദ്വീപിലേയ്ക്കുള്ള പരിശുദ്ധ പിതാവിന്റെ സന്ദര്‍ശനത്തില്‍ ഞങ്ങള്‍ അതിയായ സന്തോഷത്തിലാണ്. പലവിധത്തില്‍ വേദനിക്കുന്ന ജനതയുടെ മുറിവുണക്കാനുള്ള മരുന്നായും അഭയാര്‍ത്ഥികളോടുള്ള ഐക്യദാര്‍ഢ്യ പ്രഖ്യാപനമായും പാപ്പായുടെ ഈ യാത്രയെ വിലയിരുത്താം” – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.