മുതിര്‍ന്ന പൗരന്മാരോടുള്ള കരുതലില്‍ വീഴ്ച വരുത്തരുതെന്ന ഓര്‍മ്മപ്പെടുത്തലുമായി പാപ്പായുടെ ഫോണ്‍ കോള്‍

മുതിര്‍ന്ന പൗരന്മാരോടുള്ള കരുതലില്‍ വീഴ്ച വരുത്തരുതെന്ന ഓര്‍മ്മപ്പെടുത്തലുമായി പാപ്പായുടെ ഫോണ്‍ കോള്‍. റോമിന്റെ പ്രാന്തപ്രദേശത്ത് സ്ഥിതിചെയ്യുന്നതും 2018-ല്‍ ഫ്രാന്‍സിസ് പാപ്പാ സന്ദര്‍ശം നടത്തിയതുമായ ഇടവകയിലെ വികാരിയെ ഫോണില്‍ വിളിച്ചാണ് പാപ്പാ അവിടുത്തെ ജനങ്ങളോടുള്ള തന്റെ കരുതലും സ്‌നേഹവും അറിയിച്ചതും വേനലവധിക്കാലത്ത് മുതിര്‍ന്നവരെ സംരക്ഷിക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് അവരെ ഓര്‍മ്മപ്പെടുത്തിയതും.

ജൂലൈ – ഓഗസ്റ്റ് മാസങ്ങളില്‍ വേനലവധി ആരംഭിക്കുന്നതിനാല്‍ ആളുകള്‍ മുതിര്‍ന്ന പൗരന്മാരെ ഒറ്റയ്ക്കാക്കി യാത്രകള്‍ക്കും അവധിയാഘോഷത്തിനുമായി പോകുന്നത് ഇറ്റലിയില്‍ പതിവാണ്. ഈ സാഹചര്യം മുന്നില്‍ക്കണ്ടാണ് പാപ്പാ മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കേണ്ടതിനെക്കുറിച്ച് ഓര്‍മ്മപ്പെടുത്തിയത്.

സെന്റ് പോള്‍ ഓഫ് ദി ക്രോസ് ചര്‍ച്ചിലെ വികാരി, ഫാ. റോബര്‍ട്ടോ കാസനോയെ ഫോണില്‍ വിളിച്ചാണ് പാപ്പാ ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്. 2018 ഏപ്രിലില്‍ പാപ്പാ ഈ ഇടവകയില്‍ സന്ദര്‍ശനവും നടത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.