പരിശുദ്ധ മറിയത്തിന്റെ ജനനതിരുനാളിന് മുന്നോടിയായി എല്ലാ അമ്മമാർക്കുമായി പ്രാർത്ഥിച്ച് മാർപാപ്പ

പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാൾ ദിനമായ സെപ്റ്റംബർ എട്ടിന് തിരുനാൾ ആഘോഷിക്കാൻ സഭ ഒരുങ്ങുമ്പോൾ, എല്ലാ അമ്മമാർക്കും വേണ്ടി പ്രാർത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പ. എല്ലാ അമ്മമാരുടെയും മാതൃത്വവുമായി മേരിയുടെ മാതൃത്വത്തെ ബന്ധിപ്പിച്ചുകൊണ്ട് സെപ്റ്റംബർ ഏഴിലെ പൊതു സദസ്സിൽ മാർപാപ്പ ആശംസകൾ അറിയിച്ചു.

കഷ്ടത അനുഭവിക്കുന്ന കുട്ടികളുള്ളവരുടെ അമ്മമാരെ പാപ്പാ പ്രത്യേകമായി അനുസ്മരിച്ചു. “എല്ലാ അമ്മമാരോടും, പ്രത്യേകിച്ച് രോഗികളോ പാർശ്വവൽക്കരിക്കപ്പെട്ടവരോ അല്ലെങ്കിൽ ജയിലിൽ കഴിയുന്നവരോ, കഷ്ടപ്പെടുന്ന കുട്ടികളുള്ള അമ്മമാരുമായോ എന്റെ അടുപ്പം പ്രകടിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” – പാപ്പാ പറഞ്ഞു.

തടവുകാരുടെ അമ്മമാർക്കായി പാപ്പാ പ്രത്യേക പ്രാർത്ഥന നടത്തി. “എല്ലാ അമ്മമാർക്കും അവരുടെ മക്കളുടെ കഷ്ടപ്പാടുകളാൽ കഷ്ടപ്പെടുന്ന എല്ലാ അമ്മമാർക്കും മാതാവ് സാന്ത്വനമേകട്ടെ. ജയിലുകളിൽ ആത്മഹത്യാനിരക്ക് സാധാരണ ജനങ്ങളേക്കാൾ വളരെ കൂടുതലാണ്.” പാപ്പാ വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.