പാപ്പയുടെ നോമ്പ് സന്ദേശം 31 – രൂപാന്തരീകരണം പ്രാപിക്കാനുള്ള സമയം 

ഭൂമിയില്‍ തീയിടാനാണ് ഞാന്‍ വന്നത്. അത് ഇതിനകം കത്തിജ്ജ്വലിച്ചിരുന്നെങ്കില്‍ ( ലൂക്കാ :12: 49)

യേശു സൂചിപ്പിക്കുന്ന അഗ്നി പരിശുദ്ധാത്മാവിന്റെ അഗ്നിയാണ്, മാമ്മോദീസാ മുതല്‍ നമ്മില്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സാന്നിധ്യം. മനുഷ്യമക്കളുടെ സകല തിന്മയും സ്വാര്‍ത്ഥതയും ദുരിതങ്ങളും എരിയിച്ചുകളയുകയും അവരെ ശുദ്ധീകരിക്കുകയും നവീകരിക്കുകയും ചെയ്യുന്ന അഗ്നിയാണത്. നമ്മെ മുഴുവനായി നാം ആയിരിക്കുന്ന അവസ്ഥയില്‍ രൂപാന്തരപ്പെടുത്തുകയും പുനരുജ്ജീവിപ്പിക്കുകയും സ്‌നേഹിക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യുന്ന അഗ്നിയാണത്. അഗ്നിപോലെ പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയങ്ങളില്‍ കത്തിജ്ജ്വലിക്കണമെന്നാണ് യേശു ആഗ്രഹിക്കുന്നത്. കാരണം അത്തരം ഹൃദയങ്ങളില്‍ നിന്ന് മാത്രമേ, ദൈവിക സ്‌നേഹത്തിന് പടരാനും ദൈവരാജ്യത്തിന് ഭൂമിയില്‍ സ്ഥാപിതമാകാനും സാധിക്കുകയുള്ളൂ.

ചിന്തയില്‍ നിന്നോ തലച്ചോറില്‍ നിന്നോ അല്ല, ദൈവസ്‌നേഹം പിറവിയെടുക്കുന്നതും വളരുന്നതും മനുഷ്യന്റെ ഹൃദയങ്ങളില്‍ നിന്ന് മാത്രമാണ്. അതുകൊണ്ടാണ് നമ്മുടെ ഹൃദയങ്ങളിലേയ്ക്ക് അഗ്നി പടരണമെന്ന് ഈശോ പറഞ്ഞത്. പരിശുദ്ധാത്മാവാകുന്ന ഈ അഗ്നി നമ്മില്‍ പൂര്‍ണ്ണമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയാണെങ്കില്‍ ഈശോയുടെ സ്‌നേഹത്തെയും കരുണയെയും കുറിച്ച് എല്ലാവരോടും പ്രഘോഷിക്കാനുള്ള ധൈര്യവും തീക്ഷണതയും ആ അഗ്നിയില്‍ നിന്ന് നമുക്ക് ലഭിക്കും. അതുകൊണ്ട് നമുക്ക് ചിന്തിക്കാം…ശുദ്ധീകരണ ശക്തിയുള്ള എന്റെയുള്ളിലെ പരിശുദ്ധാത്മാവാകുന്ന അഗ്നിയിലൂടെ ഞാന്‍ രൂപാന്തരീകരണം പ്രാപിച്ചിട്ടുള്ളതെപ്പോഴൊക്കെയാണെന്ന്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.