ചരിത്ര നിമിഷത്തിനു സാക്ഷ്യം വഹിച്ച് സയിദ് സ്റ്റേഡിയം; ആത്മനിര്‍വൃതിയില്‍ വിശ്വാസികള്‍

ചരിത്രത്തിൽ ആദ്യമായി ഗൾഫ് മണ്ണിൽ പാപ്പ അർപ്പിക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഭക്തി നിര്‍ഭരമായ തുടക്കം. യുഎഇയിലെ ആറ് കത്തോലിക്കാ ഇടവകകളിൽ നിന്നുള്ള നൂറുകണക്കിന് വൈദികർ മാർപാപ്പയ്ക്കൊപ്പം പരിശുദ്ധ കുർബാനയിൽ സഹ കാർമ്മികരാകുന്നു.

മാർപാപ്പയുടെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്കും പൊതു പരിപാടിക്കുമായി വിവിധ എമിറേറ്റുകളിൽനിന്നും ലോകത്തിന്റെ പല കോണുകളിൽനിന്നുമുള്ള 1.35 ലക്ഷം ആളുകളാണ് എത്തിയിരിക്കുക. രാവിലെ തന്നെ സ്റ്റേഡിയം വിശ്വാസികളാല്‍ നിറഞ്ഞിരുന്നു. മുന്‍കൂട്ടി ബുക്ക്‌ ചെയ്തിരിക്കുന്നവരാണ് പാപ്പായുടെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.