കഠിനഹൃദയങ്ങളില്‍ ദൈവം വസിക്കുന്നില്ല: മാര്‍പാപ്പ

കാഠിന്യവും കാര്‍ക്കശ്യവുമുള്ള ഹൃദയങ്ങളില്‍ ദൈവം പ്രവേശിക്കുന്നില്ല എന്ന് ഫ്രാന്‍സിസ് പാപ്പാ. പകരം അവിടുന്ന് വസിക്കുന്നത് ഈശോയുടെ ദിവ്യഹൃദയം പോലെ തുറവുള്ളതും കരുണാര്‍ദ്രവുമായ ഹൃദയങ്ങളിലാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

ഈശോയുടെ തിരുഹൃദയത്തിരുനാളിന്റെ പശ്ചാത്തലത്തിലാണ് പാപ്പാ ഈ സന്ദേശം പങ്കുവച്ചത്. ആരാധനക്രമപ്രകാരം ജൂണ്‍ 19 വെള്ളിയാഴ്ചയാണ് തിരുഹൃദയത്തിന്റെ തിരുനാള്‍. എന്നാല്‍ അജപാലന സൗകര്യാര്‍ത്ഥം ജൂണ്‍ 21-ാം തീയതി ഞായറാഴ്ചയാണ് ഭാരതത്തിലും മറ്റു പല രാജ്യങ്ങളിലും ഈ തിരുനാള്‍ ആചരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.