മഹാമാരിയില്‍ മരണമടഞ്ഞവരെ സംസ്‌കരിക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കാം: മാര്‍പാപ്പ

മൃതദേഹം മറവു ചെയ്യല്‍ എന്നത് കാരുണ്യപ്രവര്‍ത്തികളില്‍ ഒന്നാണെന്ന് മാര്‍പാപ്പാ. ശനിയാഴ്ച കാസാ സാന്താ മാര്‍ത്തയില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയുടെ തുടക്കത്തിലാണ് മഹാമാരിയില്‍ മരണമടഞ്ഞവരെ അടക്കം ചെയ്യുന്നവരെ അനുസ്മരിച്ചുകൊണ്ട് പാപ്പാ ഇപ്രകാരം പറഞ്ഞത്.

മൃതരെ സംസ്കരിക്കുന്നത് ഒരിക്കലും സന്തോഷദായകമായ ഒരു കര്‍മ്മല്ലെന്ന് പാപ്പാ അനുസ്മരിച്ചു. കോവിഡ് 19 രോഗത്തിനിരകളായവരെ അടക്കം ചെയ്യുന്നവര്‍ക്ക് ഈ രോഗം പിടിപെടാനുള്ള സാധ്യത കൂടുതലായതിനാല്‍ അവര്‍ ജീവന്‍ അപകടപ്പെടുത്തിയാണ് ഈ കൃത്യം നിര്‍വ്വഹിക്കുന്നതെന്നും പാപ്പാ പറഞ്ഞു.

മഹാമരിയില്‍ ജീവന്‍ പൊലിഞ്ഞവരെ മറവു ചെയ്യുന്ന കര്‍മ്മത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ പാപ്പാ എല്ലാവരേയും പ്രത്യേകം ക്ഷണിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.