ഫ്രാൻസീസ് പാപ്പയുടെ അഞ്ചു വിരൽ പ്രാർത്ഥന സഹായി

ഫ്രാൻസീസ് പാപ്പ അർജന്റീനയിലെ ബ്യൂനെസ് ഐയറിസിൽ ആർച്ചുബിഷപ്പായിരുന്നപ്പോൾ കുട്ടികൾക്കു പ്രാർത്ഥിക്കാനായി  കൈവിരലുകൾ കൊണ്ടു  ഒരു പുതിയ മാർഗ്ഗം പഠിപ്പിച്ചിരുന്നു അതു  കുട്ടികൾക്കു മാത്രമല്ല മുതിർന്നവർക്കും  പ്രാർത്ഥനാ ജീവിതത്തിൽ ഉപകാരപ്രദമാണ്.

 

1. തള്ളവിരൽ 

തള്ളവിരൽ നമ്മുടെ ഹൃദയത്തോട് ഏറ്റവും അടുത്തു നിൽക്കുന്ന വിരലാണ്. അതിനാൽ നമ്മുടെ ജീവിതത്തോട് ഏറ്റവും അടുത്തു നിൽക്കുന്നവരെ ആദ്യം പ്രാർത്ഥനയിൽ ഓർക്കുക, മാതാപിതാക്കൾ, സഹോദരങ്ങൾ ബന്ധു ജനങ്ങൾ തുടങ്ങിയവരെ.

2. ചൂണ്ടുവിരൽ 

തള്ളവിരലിനോടു തൊട്ടടുത്തു നിൽക്കുന്ന  ചൂണ്ടുവിരലിൽ ഓർക്കുമ്പോൾ നമ്മളെ പഠിപ്പിക്കുന്നവരെ, ശുശ്രൂഷിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിക്കുക. അവർക്കു ധാരാളം ജ്ഞാനവും സഹായവും ആവശ്യമാണ് അവരെ രണ്ടാമതു നമ്മുടെ പ്രാർത്ഥനയിൽ ഓർക്കാം.

3. നടുവിരൽ 

നടുവിരലാണു  വിരലുകളിൽ നീളം കൂടിയത്. നമ്മളെ നയിക്കുന്ന അധികാരികളെ ഭരണകൂടത്തെ നാം പ്രാർത്ഥനയിൽ ഓർക്കണം. അവർക്കു ധാരാളം ദൈവീക ജ്ഞാനവും വെളിപാടും ആവശ്യമാണ്.

4. മോതിരവിരൽ

നാലാമത്തെ വിരൽ മോതിരവിരലാണ് . നമ്മുടെ വിരലുകളിൽ ഏറ്റവും ദുർബലമായ വിരലാണിത്. ബലഹീനർ, രോഗികൾ, പ്രശ്നങ്ങളിൽ പെട്ടു വലയുന്നവർ  എന്നിവർക്കു വേണ്ടി പ്രാർത്ഥിക്കണം.

5. ചെറുവിരൽ  

ചെറുവിരൽ നമ്മൾക്കുവേണ്ടിത്തന്നെ പ്രാർത്ഥിക്കാൻ നമ്മെ ഓർമ്മപ്പെടുത്തുന്നു.മറ്റു നാലു ഗ്രൂപ്പകൾക്കു വേണ്ടി പ്രാർത്ഥിച്ചതിനു ശേഷം നമ്മുടെ  വ്യക്തിപരമായ കാര്യങ്ങൾ ദൈവതിരുമുമ്പിൽ സമർപ്പിക്കുമ്പോൾ അതിനു കൂടുതൽ ശക്തിയും ഫലപ്രാപ്തിയും ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.