റോമിലെ ഭവനരഹിതരെ ശുശ്രൂഷിക്കുന്നതിനായി ആംബുലന്‍സ് നല്‍കി മാര്‍പാപ്പ

റോമിലെ തെരുവുകളില്‍ കഴിയുന്നവരുടെ ആവശ്യങ്ങള്‍ക്കായി ഫ്രാന്‍സിസ് മാര്‍പാപ്പ ആംബുലന്‍സ് നല്‍കി. പെന്തക്കുസ്താ ദിനത്തിലാണ് പാപ്പാ ആംബുലന്‍സ് ആശീര്‍വദിച്ച് റോമിലെ പാവങ്ങള്‍ക്കായി സമര്‍പ്പിച്ചത്.

വത്തിക്കാന്റെ ഉടമസ്ഥതയിലുള്ള ആംബുലന്‍സാണ് ഇപ്പോള്‍ പാപ്പായുടെ ഔദ്യോഗിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സമിതി വഴി പാവങ്ങള്‍ക്കായി വിട്ടു നല്‍കിയിരിക്കുന്നത്.

റോമന്‍ പരിസരങ്ങളിലെ പാവപ്പെട്ടവര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനുവേണ്ടിയുള്ള മൊബൈല്‍ ക്ലിനിക്കായും വത്തിക്കാന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന മറ്റു ചില ആതുരസേവന ശുശ്രൂഷകള്‍ക്കുവേണ്ടിയും ആംബുലന്‍സ് ഉപയോഗിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.