എന്റെ യാത്രയുടെ അവസാന ഘട്ടത്തിലാണ് ഞാൻ: ബനഡിക്ട് പതിനാറാമൻ

തന്റെ ജീവിതത്തിന്റെ അവസാന ഘട്ടത്തിലാണ് താൻ എന്നും സ്വർഗ്ഗീയ ഭവനത്തിലേക്കുള്ള യാത്രയ്ക്ക് ഒരുങ്ങുകയാണ് താൻ എന്നും വെളിപ്പെടുത്തി മുന്‍ പാപ്പാ ബനഡിക്ട് പതിനാറാമന്‍റെ കത്ത്. ഇറ്റാലിയൻ പത്രമായ കൊയിയർ ഡെല്ല സേറ എന്ന പത്രമാണ് ഈ കത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

എന്റെ യാത്രയുടെ അവസാന ഘട്ടത്തിലാണ് ഞാൻ. ആന്തരികമായി എന്റെ ഭവനത്തിലേക്കുള്ള തീർത്ഥ യാത്രയിലാണ് ഇപ്പോൾ ഞാൻ ആയിരിക്കുക. ശാരീരികമായി മെല്ലെ മെല്ലെ കരുത്തു ചോർന്നു പോവുകയാണ്. പലപ്പോഴും പരിക്ഷീണിതനാകുന്നുണ്ട്. എങ്കിലും അളവില്ലാത്ത സ്നേഹവും നന്മയും എന്നിൽ ചൊരിയപ്പെടുന്നത് വലിയ അനുഗ്രഹമാണ്. അദ്ദേഹം പറയുന്നു.

വിശ്രമ ജീവിതം നയിക്കുന്ന മുൻ പാപ്പാ ബനഡിക്ട് പതിനാറാമന്റെ ക്ഷേമവും ആരോഗ്യനിലയും അന്വേഷിച്ചു കൊണ്ട് കൊയിയർ ഡെല്ല സേറ അയച്ച കത്തിന് മറുപടിയായി ആണ് കത്ത് അയച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.