മാര്‍പ്പാപ്പ നിങ്ങളുടെ കുഞ്ഞിനെ അനുഗ്രഹിക്കുമ്പോള്‍ എന്തു തോന്നും?

എല്ലാ ബുധനാഴ്ചയും വത്തിക്കാനില്‍ എല്ലാ പ്രായത്തിലുമുള്ള ആളുകളും ഒത്തുചേരുന്നു. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരും നവദമ്പതികളും വരെ. ഫ്രാന്‍സിസ് പാപ്പായുടെ പ്രതിവാര സന്ദേശം കേള്‍ക്കാനാണ് അവര്‍ വരുന്നത്.

കഴിഞ്ഞ ദിവസം പാപ്പായുടെ സന്ദേശം ശ്രവിക്കാന്‍, പോള്‍ ആറാമന്‍ ഹാളില്‍ എത്തിയ തീര്‍ത്ഥാടകരില്‍ ബ്രസീലില്‍ നിന്നുള്ള റോബര്‍ട്ടോയും വെറീനിക്കയും ഉണ്ടായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം അന്ന് അവര്‍ക്ക് ലഭിച്ച അനുഭവം അതിമനോഹരമായിരുന്നു.

‘അദ്ദേഹം, പാപ്പാ, നമ്മുടെ മതത്തിന്റെ പരമോന്നത പ്രതിനിധിയാണ്. അതിനാല്‍ ഞങ്ങള്‍ വളരെ സന്തോഷത്തിലാണ്. എനിക്ക് ലഭിച്ച ഏറ്റവും അവിശ്വസനീയമായ അനുഭവങ്ങളിലൊന്നാണ് ഇത്’ – റോബര്‍ട്ടോ ഇതു പറഞ്ഞതിന് കാരണമുണ്ട്.

യോഗത്തിന്റെ തുടക്കത്തില്‍ മാര്‍പ്പാപ്പ ഇവരുടെ കുഞ്ഞിനെ പ്രത്യേകം അഭിവാദ്യം ചെയ്തു, തലയില്‍ കൈവച്ച് അനുഗ്രഹിച്ചു, മുഖത്ത് തലോടി. ഇത് അവിശ്വസനീയമായ ഒന്നാണെന്നും മാര്‍പ്പാപ്പയോട് ഇത്രയും അടുത്തുനില്‍ക്കാന്‍ പോലും സാധിക്കുമെന്ന് കരുതിയിരുന്നില്ലെന്നും ഇവര്‍ പറയുന്നു. പാപ്പാ തങ്ങളുടെ മകനെ കണ്ട് അവനോടൊപ്പം സമയം ചെലവഴിച്ചതിനാല്‍ തങ്ങള്‍ക്ക് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

സാന്‍ പെഡ്രോയിലെ ബുധനാഴ്ചത്തെ മീറ്റിംഗ് സവിശേഷമാണ്. കത്തോലിക്കാ സഭയുടെ ഹൃദയഭാഗത്ത് ആഘോഷത്തിന്റെയും ആത്മീയ പ്രതിഫലനത്തിന്റെയും മിശ്രിതം. അനശ്വര നഗരം സന്ദര്‍ശിക്കുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങളുടെ പട്ടികയില്‍ പലരും ഉള്‍പ്പെടുത്തുന്ന ഒന്നാണിത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.