ആമസോണ്‍ സിനഡ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത് വിവാഹിതരായ പുരുഷന്മാരുടെ പൗരോഹിത്യം മാത്രമല്ല; മാര്‍പാപ്പ

പലയിടത്തും പ്രചരിക്കുന്നതുപോലെ വിവാഹിതരായ പുരുഷന്മാരുടെ പൗരോഹിത്യമല്ല ആമസോണ്‍ സിനഡ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത് എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളില്‍ ഒന്നു മാത്രമായിരിക്കും അതെന്നും പാപ്പ അറിയിച്ചു. ഇറ്റാലിയന്‍ ന്യൂസ്‌പേപ്പര്‍ ലാ സ്റ്റാമ്പയ്ക്ക് നല്കിയ അഭിമുഖത്തിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.

സുവിശേഷവത്കരണത്തിനുള്ള വിവിധ രീതികളെക്കുറിച്ചും സുവിശേഷവത്കരണത്തിന്റെ ശുശ്രൂഷകളെക്കുറിച്ചുമായിരിക്കും സിനഡ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. പാന്‍ ആമസോണ്‍ റീജിയനില്‍ നടക്കുന്ന സിനഡിനെക്കുറിച്ചുള്ള വാര്‍ത്തകളില്‍ ജൂണ്‍ മാസത്തില്‍ ഇടം നേടിയത് വിവാഹിതരായ പുരുഷന്മാരുടെ പൗരോഹിത്യത്തെക്കുറിച്ച് സിനഡ് തീരുമാനമെടുക്കും എന്നതായിരുന്നു. ഒക്ടോബര്‍ ആറുമുതല്‍ 27 വരെ തീയതികളില്‍ വത്തിക്കാനിലാണ് ആമസോണ്‍ സിനഡ് നടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.