സ്വവര്‍ഗാനുരാഗികള്‍ക്കെതിരെ പോളിഷ് സര്‍ക്കാര്‍ 

കത്തോലിക്കാ വിശ്വാസം ഉയര്‍ത്തി പിടിക്കുന്ന യൂറോപ്യന്‍ രാജ്യമായ പോളണ്ടിലെ സ്‌കൂളുകളില്‍ ‘റേയിന്‍ബോ ഫ്രൈഡേ’ എന്ന പേരില്‍ വിദ്യാര്‍ഥികളുടെ ഇടയില്‍ നടത്താനിരുന്ന പരിപാടി പോളിഷ് സര്‍ക്കാരിന്റെ സമ്മര്‍ദ്ദം മൂലം മാറ്റി വെച്ചു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും, സമൂഹത്തില്‍ നിന്നും വലിയ എതിര്‍പ്പുകള്‍ ഉണ്ടായതു മൂലം ഭൂരിഭാഗം വിദ്യാലയങ്ങളും പരിപാടി വേണ്ട എന്നു തീരുമാനിക്കുകയായിരിന്നു.

ഇരുനൂറോളം വിദ്യാലയങ്ങളില്‍ ക്യാംപെയിന്‍ എഗനസ്റ്റ് ഹോമോഫോബിയ എന്ന സംഘടനയാണ് പ്രസ്തുത പരിപാടി ആസൂത്രണം ചെയ്തിരുന്നത്. രാജ്യത്തെ വിദ്യാഭ്യാസ മന്ത്രിയായ അന്ന സലവേസ്‌ക്കാ, പ്രസ്തുത പരിപാടി നടത്തുന്ന വിദ്യാലയങ്ങളുടെ മേധാവികള്‍ക്ക് നേരെ ശക്തമായ നടപടി സ്വീകരിക്കും എന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. അങ്ങനെ ഒരു പരിപാടി നടന്നുവെന്ന് വിവരം ലഭിച്ചാല്‍ സര്‍ക്കാരിനെ അറിയിക്കണം എന്നും അന്ന സലവേസ്‌ക്കാ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളോടു ആവശ്യപെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.