വിഷമഘട്ടങ്ങളില്‍ കുട്ടികളോട് സംസാരിക്കേണ്ടതെങ്ങനെ?

സുഭാഷിതങ്ങളുടെ പുസ്തകം 22-ാം അധ്യായം 6-ാം വാക്യത്തില്‍ ഇങ്ങനെ പറയുന്നു, കുട്ടികളെ ”ശൈശവത്തില്‍ തന്നെ നടക്കേണ്ട വഴി പരിശീലിപ്പിക്കുക; വാര്‍ദ്ധക്യത്തിലും അതില്‍ നിന്ന് വ്യതിചലിപ്പിക്കുകയില്ല.”

കുട്ടികളെ വഴി നടത്തേണ്ട മാതാപിതാക്കള്‍ക്ക് ബൈബിള്‍ തരുന്ന വചനമാണിത്. പിച്ച വച്ച് തുടങ്ങുന്ന കുഞ്ഞുങ്ങളെ കണ്ടിട്ടില്ലേ? കല്ലിലും മുള്ളിലും തട്ടാതെ അവരെ കൈപിടിച്ച് നേര്‍വഴി നടത്താന്‍ അച്ഛനോ അമ്മയോ ആരെങ്കിലും ഒപ്പമുണ്ടാകും. തെറ്റുന്ന വഴികള്‍ മാത്രമല്ല കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞു കൊടുക്കേണ്ടത്, നല്ല ശീലങ്ങളും നല്ല പെരുമാറ്റവും കൂടിയാണ്.

സാധാരണ കാര്യങ്ങള്‍ കുട്ടികളുമായി സംസാരിക്കാന്‍ എളുപ്പമാണ്. എന്നാല്‍ ഒരു നാലുവയസുകാരനോട് എങ്ങനെയാണ് വല്യമ്മച്ചി മരിച്ചതെന്ന് പറഞ്ഞുകൊടുക്കാനും എട്ടു വയസുകാരനോട് അധികസമയം കളിക്കാന്‍ ചിലവഴിക്കരുതെന്ന് ബോധ്യപ്പെടുത്താനും ബുദ്ധിമുട്ടാണ്. എന്നാല്‍ ഓര്‍ക്കുക, ഓരോ വിഷമഘട്ടവും ഓരോ അവസരമാണ്; ഓരോ പുതിയ കാര്യം കുട്ടിക്ക് മനസിലാക്കിക്കൊടുക്കാനും കുട്ടിയുമായി കൂടുതല്‍ നല്ല രീതിയില്‍ ആശയവിനിമയം നടത്താനും. വിഷമഘട്ടങ്ങളില്‍ മാതാപിതാക്കള്‍ സ്വീകരിക്കേണ്ട ചില നിലപാടുകളുണ്ട്.

1. കുട്ടി പറയുന്നത് മുഴുവന്‍ ശ്രദ്ധിക്കുക

2. കുട്ടിയുടെ ഭാഗത്തുനിന്ന് ചിന്തിക്കുക

3. ഈ പ്രശ്‌നം മൂലം ലോകം അവസാനിക്കാന്‍ പോകുന്നില്ല എന്ന് ബോധ്യം മനസിലുണ്ടാക്കുക. ഒരു പക്ഷെ കുട്ടി അങ്ങനെ ചിന്തിക്കുന്നുണ്ടെങ്കില്‍ കൂടി 

4. കുട്ടി അല്പം ശാന്തനായി കഴിയുമ്പോള്‍, പ്രശ്‌നപരിഹാരം ആരംഭിക്കുക

5. ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല എന്നും നന്നായി പ്രാര്‍ത്ഥിക്കണമെന്നും കുട്ടിയോട് പറയുക 

എന്തൊക്കെയാണെങ്കിലും ചില വിഷയങ്ങള്‍ കുട്ടിയുമായി സംസാരിക്കാന്‍ ഭൂരിഭാഗം മാതാപിതാക്കള്‍ക്കും മടിയാണ്. എന്നാല്‍ മിടുക്കരായ മാതാപിതാക്കള്‍ ഏതു വിഷയവും കുട്ടികളുമായി സംസാരിച്ചിരിക്കും. കുട്ടികളുമായി വളരെ നല്ല ബന്ധം ഉണ്ടെങ്കിലേ അങ്ങനെ സംസാരിക്കാന്‍ പറ്റൂ എന്നതാണ് പ്രധാനം. ബുദ്ധിമുട്ടേറിയ കാര്യങ്ങള്‍ സംസാരിക്കുന്നതും പരിഹരിക്കുന്നതുമാണ് കുടുംബ ബന്ധങ്ങളെ കൂടുതല്‍ ദൃഢതരമാക്കുന്നത്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.