കുട്ടനാടിനു ആശ്വാസവുമായി പാലാ രൂപതയുടെ 51 ലക്ഷം 

പ്രളയബാധിത കുട്ടനാടിനെ ജീവിതത്തിലേയ്ക്ക് കരകയറ്റാൻ പാലാ രൂപതയുടെ ധനസഹായം. 51 ലക്ഷം രൂപയാണ് പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ചങ്ങനാശേരി ആർച്ച് ബിഷപ്  മാർ ജോസഫ് പെരുന്തോട്ടത്തിനു കൈമാറിയത്.

രൂപതയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നും ഇടവകകളിൽ  നിന്നും ശേഖരിച്ച തുകയാണ് ഇത്. നേരത്തെ പ്രളയം തകർത്ത ഇടുക്കി രൂപതയ്ക്കും അമ്പതു ലക്ഷം രൂപ ധനസഹായം നൽകിയിരുന്നു. ഇനിയും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ തങ്ങളാൽ ആവും വിധം സഹകരിക്കും എന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് ഉറപ്പുനൽകി. കല്ലറങ്ങാട്ട് പിതാവിന്റെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്കും മറ്റും മാർ ജോസഫ് പെരുന്തോട്ടം നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.