ഒറീസ മിഷന്‍ 9: ഒറീസയിലെ വിദ്യാഭ്യാസ ശുശ്രൂഷ

ഒറീസയിലെ വിദ്യാഭ്യാസ ശുശ്രുഷ

ഒറീസയിൽ വിദ്യാഭ്യാസ മേഖലയിൽ നമുക്ക് എന്തു ചെയ്യാം.
ഔദ്യാഗിക കണക്ക് പ്രകാരം 73% സാക്ഷരതയുള്ള സംസ്ഥാനമാണ് ഒറീസ. വിദ്യാഭ്യാസത്തിനുവേണ്ടി ഒട്ടനവധി പദ്ധതികൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടെങ്കിലും പല സ്ഥലങ്ങളിലും അവ പ്രതീക്ഷിക്കുന്ന ഫലം കാണുന്നില്ല. പലയിടത്തും സ്കൂൾ ഉണ്ടെങ്കിലും അധ്യാപകർ വരുകയോ പഠിപ്പിക്കുകയോ ചെയ്യുന്നില്ല.

പ്രാഥമിക വിദ്യാഭ്യാസംപോലും ലഭിക്കാത്ത സ്ഥിതിയാണ് പല ഗ്രാമങ്ങളിലും. നിലവിൽ മൂന്ന് ഗ്രാമങ്ങളിൽ ദിവസേന രണ്ട് മണിക്കൂർ വീതമുള്ള ട്യൂഷൻ നമ്മൾ നടത്തുന്നുണ്ട്. അവരെ വർഷാവസാനം ഗവണ്മെന്റ് സ്കൂളിൽ വിട്ട് പരിക്ഷ എഴുതിപ്പിക്കണം.  ഇനിയും അക്ഷരം പഠിക്കാൻ അവസരം ലഭിക്കാത്ത അനേകം കുട്ടികൾ പല ഗ്രാമങ്ങളിലും വസിക്കുന്നു. അവരെ കണ്ടെത്തി വിദ്യാഭ്യാസത്തിനുള്ള അവസരം ഒരുക്കാനുള്ള പ്രയത്നം നടന്നുകൊണ്ടിരിക്കുന്നു.

അസാധാരണ പ്രേഷിത മാസത്തിന്റെ ഒൻപതാം ദിനമായ ഇന്ന്  രണ്ട് കുഞ്ഞുങ്ങളോട് ഒറീസയിലെ പഠിക്കാൻ അവസരം കിട്ടാത്ത കുഞ്ഞുങ്ങളെ പറ്റി പറഞ്ഞു കൊണ്ട് അവർക്ക് ലഭിക്കുന്ന അവസരങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുക.  ഒറീസായിലെ എല്ലാ കുഞ്ഞുങ്ങൾക്കും വേണ്ടി നമ്മുക്ക് പ്രാർത്ഥിക്കാം. ഇന്നത്തെ ജപമാലയിൽ ഒറീസയിലെ വിദ്യാഭ്യാസ ശുശ്രുഷക്ക് വേണ്ടി പ്രാർത്ഥിക്കാം.

Fr Jijo Kottakkavil MST
MST ODISHA MISSION
Cuttack
9496432114, 9937262676