ഒറീസ മിഷൻ 30: മലമുകളിൽ കുടുങ്ങിപ്പോയ ഒറീസ മിഷനറിമാർ

മലമുകളിൽ കുടുങ്ങിപ്പോയ ഒറീസ മിഷനറിമാർ

നല്ല മഴക്കാലം. ഒറീസയിലെ എം എസ് ടി മിഷണറിമാർ തങ്ങളുടെ ഗ്രാമ സന്ദർശന ഇടയിൽ ഉണ്ടായ അനുഭവമാണ് ഇന്ന് ഇവിടെ നിങ്ങളുമായി ഞാൻ പങ്കുവയ്ക്കുന്നത്. നേരത്തെ പറഞ്ഞതുപോലെ യാത്രാ സൗകര്യങ്ങളുള്ള സ്ഥലങ്ങളിൽ താമസിച്ചു കിലോമീറ്ററോളം ദൂരത്തുള്ള ഗ്രാമങ്ങളിലാണ് പ്രേഷിതപ്രവർത്തനം ചെയ്യുന്നത്. മലകളും കുന്നുകളും കയറി യാത്രാ സൗകര്യങ്ങൾ ഇല്ലാത്ത പല ഗ്രാമങ്ങളിലും ഇതുപോലെ മിഷനറിമാർ പോയി പ്രേഷിത വേല ചെയ്യുന്നു.

ഒരിക്കൽ ഒരു മഴക്കാലത്ത് രാംപൂർ മിഷനിലെ ബഹുമാനപ്പെട്ട അച്ചനും സിസ്റ്റേഴ്സും ഒരു ഗ്രാമം സന്ദർശിക്കുവാനും പ്രാർത്ഥനകൾ നടത്തുവാനും പോയി. പെട്ടെന്നുണ്ടായ പേമാരിയിൽ മലവെള്ളം വരികയും അങ്ങോട്ട് പോകുവാൻ അവർ ഉപയോഗിച്ചിരുന്ന വഴി തീർത്തും ഒലിച്ചു പോവുകയും ചെയ്തു. തിരിച്ചു പോകാൻ യാതൊരു മാർഗവുമില്ലാതെ മൂന്നു ദിവസത്തോളം ആ ഗ്രാമത്തിൽ തന്നെ കഴിച്ചു കൂട്ടേണ്ടി വന്നു. അഞ്ചോളം സിസ്റ്റേഴ്സും അച്ചനും സഹായിക്കാൻ വന്നയാളും ചേർന്ന് മൂന്നുദിവസം ആ പാവപ്പെട്ട ഗ്രാമത്തിലെ ഒരു ചെറ്റക്കുടിലിൽ ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് അവരോടൊപ്പം ചിലവഴിച്ചു.

പ്രിയപ്പെട്ടവരെ ഇതുപോലുള്ള അനേകം പ്രതിസന്ധികൾ അനുദിന ജീവിതത്തിൽ മിഷിനറിമാർ നേരിട്ടുകൊണ്ടിരിക്കുന്നു. മലമുകളിലെ താമസത്തിലൂടെ ഗ്രാമവാസികളുടെ ദുരിതാവസ്ഥ നേരിൽ കാണുവാനും അനുഭവിക്കുവാനും സാധിച്ച രാമപുരിലെ  മിഷനറിമാർ ആ ഗ്രാമവാസികളുടെ ഉന്നമനത്തിനായി അക്ഷീണ പ്രയത്നം ചെയ്യുന്നു.

അസാധാരണ പ്രേക്ഷിത മാസത്തിലെ മുപ്പതാം ദിനമായി ഇന്ന് ലോകത്തെമ്പാടുമുള്ള മിഷിനറിമാരെയും ഓർത്തു പ്രാർത്ഥിക്കുന്നതോടൊപ്പം ഒരു മുഴുവൻ കൊന്തചെല്ലി സമർപ്പിക്കാം.

MST ODISHA MISSION
Cuttack
09937262676

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.