വിശുദ്ധ നാട്ടിലെ സമാധാനത്തിനായി ശനിയാഴ്ച ഒരു മിനിറ്റ് പ്രാർത്ഥന ആവശ്യപ്പെട്ട് പാപ്പാ

വിശുദ്ധ നാട്ടിലെ സമാധാനത്തിനായി ലോകമെമ്പാടുമുള്ള വിശ്വാസികളോട് ശനിയാഴ്ച പ്രാർത്ഥന ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ. “ജൂൺ എട്ട് ശനിയാഴ്ച ലോകമെമ്പാടുമുള്ള വിശ്വാസികളോട് ഇസ്രായേൽ പാലസ്തീൻ ജനതയ്ക്കുവേണ്ടി പ്രാർത്ഥന ആവശ്യപ്പെടുകയാണ്. വിശ്വാസികൾ വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്നതിനും അവിശ്വാസികളുടെ മാനസാന്തരത്തിനായും ഏവരും പ്രാർത്ഥിക്കണം. പാപ്പാ പറഞ്ഞു.

ലോക സമാധാനത്തിനും പ്രത്യേകിച്ച് ഇസ്രായേൽ പാലസ്തീൻ ജനതയുടെ സമാധാനത്തിനും വേണ്ടി ഒരു മിനിറ്റ് മാറ്റി വയ്ക്കാനാണ് പാപ്പാ ആവശ്യപ്പെട്ടിരിക്കുന്നത്. ഇസ്രായേൽ പാലസ്തീൻ പ്രസിഡന്റുമാർ വത്തിക്കാനിൽ പാപ്പായുമായി നടത്തിയ കൂടിക്കാഴ്ചയുടെ അഞ്ചാം വാര്‍ഷികം കൂടിയായ ജൂൺ എട്ടിനാണ് പ്രാർത്ഥനാ മിനിറ്റിനായി പാപ്പാ തിരഞ്ഞെടുത്തിരിക്കുന്നതും.