പ്രതിഷേധക്കാരെ കൂട്ടക്കൊലയ്ക്ക് ഇരയാക്കുന്നത് തടയാനായി നിക്കരാഗ്വയിലെ മെത്രാന്മാര്‍

ഡാനിയല്‍ ഒര്‍ട്ടെഗയ്ക്ക് എതിരായി പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ പ്രതിഷേധക്കാര്‍ക്ക് സുരക്ഷ ഉറപ്പു വരുത്താന്‍ നിക്കരാഗ്വയിലെ മെത്രന്മാര്‍. പ്രതിഷേധക്കാരെ സര്‍ക്കാര്‍ അനുകൂല സംഘടനകളുടെയും പാരാമിലിട്ടറി ഗ്രൂപ്പുകളുടെയും കൂട്ടക്കൊലയില്‍ നിന്ന് രക്ഷിക്കാനായി നിക്കരാഗ്വയിലെ മെത്രാന്മാര്‍ ഒരു യോഗം വിളിച്ചു കൂട്ടി.

പ്രതിഷേധക്കാരെ സംരക്ഷിക്കാന്‍ നോക്കുന്നതിനാല്‍ ഏറെ മാനഹാനി ഭീഷണികളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മസായയിലെ വൈദികനായ ഫാ. ഓഗസ്റ്റോ ഗുയിട്രീസ് പറഞ്ഞു.

ഏപ്രില്‍ 18 മുതല്‍ ആരംഭിച്ച പ്രതിഷേധങ്ങളില്‍ 300 ഓളം ആളുകളാണ് കൊല്ലപ്പെട്ടത്. പ്രതിഷേധക്കാരും സര്‍ക്കാരുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് മെത്രാന്മാര്‍ ഒരുപാട് ശ്രമിച്ചെങ്കിലും എല്ലാം വിഫലമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.