മ്യാന്മാറിലെ ജനങ്ങള്‍ക്ക്‌ സന്ദേശം അയച്ച് ഫ്രാന്‍സിസ് പാപ്പ

“അനുരഞ്ജനത്തിന്റെയും ക്ഷമയുടെയും സമാധാനത്തിന്റെയും  ക്രിസ്തു സുവിശേഷം പ്രഘോഷിക്കുവാന്‍ ഞാന്‍ വരുന്നു.” തന്റെ മ്യാന്മാര്‍ സന്ദര്‍ശനത്തിനു മുന്നോടിയായി ആണ് പാപ്പ മ്യാന്മാറിലെ ജനങ്ങള്‍ക്കായി ദൃശ്യ സന്ദേശം അയച്ചത്.

മ്യാന്മറിലെ കത്തോലിക്കാ സമുദായത്തെ ദൈവത്തിലുള്ള വിശ്വാസത്തിലും അവിടുത്തെ സാക്ഷ്യത്തിലും ഉറപ്പിക്കുന്നതിനാണ് താന്‍ മ്യാന്മാര്‍ സന്ദര്‍ശിക്കുന്നത് എന്ന് പാപ്പ സന്ദേശത്തില്‍ പറയുന്നു. പൊതുനന്മയും സേവന മനോഭാവവും സഹകരണവും വളര്‍ത്തുന്ന എല്ലാ ശ്രമങ്ങളെയും പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാം എല്ലാവരും ദൈവത്തിന്റെ മക്കളായിരിക്കുന്നതുപോലെ പരസ്പരം ബഹുമാനിച്ചും സ്നേഹിച്ചും മുന്നേറേണ്ട ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. തന്റെ ശ്ലൈഹിക ആശീര്‍വാദത്തോടെയാണ് പാപ്പാ സന്ദേശം അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.