സീറോ മലബാര്‍ ആഗസ്റ്റ് 15; മാതാവിന്റെ സ്വര്‍ഗ്ഗാരോപണം

പരിശുദ്ധ അമ്മയെ മാതൃകയായാണ് നമ്മള്‍ കാണുന്നത്. ദൈവഹിതത്തിന് കീഴ്‌വഴങ്ങേണ്ടതിന്റെ, എളിമയുടെ, സമര്‍പ്പണത്തിന്റെ, സഹനത്തിന്റെ, പ്രതീക്ഷയുടെ, പരസ്‌നേഹത്തിന്റെ, മറ്റുള്ളവരെ അംഗീകരിക്കുന്നതിന്റെ ഒക്കെ. സ്വര്‍ഗ്ഗാരോപണ തിരുനാളും നമുക്ക് നല്‍കുന്നത് മറ്റൊരു മഹനീയ മാതൃകയാണ്; നമുക്കും സ്വര്‍ഗ്ഗത്തില്‍ പോകാം എന്നതിന്റെ മാതൃക. നമ്മളെപ്പോലെ ഈ ഭൂമിയില്‍ ജീവിച്ച പരിശുദ്ധ മറിയം സ്വര്‍ഗ്ഗാരോപിതയായെങ്കില്‍, അമ്മയുടെ മക്കളായ നമ്മളും അതിന് അര്‍ഹരാകും എന്ന വലിയ പ്രതീക്ഷയാണ് ഈ തിരുനാള്‍ നമുക്ക് ഓരോരുത്തര്‍ക്കും നല്‍കുന്നത്. ഭൂമിയില്‍ നല്ലവരായി ജീവിക്കാനും സ്വര്‍ഗ്ഗത്തില്‍ സ്വന്തം ഇടം ഭൂമിയില്‍ ആയിരിക്കുമ്പോഴേ ഒരുക്കാനും പരിശുദ്ധയുടെ മാതൃക നമ്മെ സഹായിക്കട്ടെ.
ജി. കടൂപ്പാറയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.