സീറോ മലങ്കര സെപ്തംബര്‍ 9; ലൂക്കാ 8:19-21 – അമ്മയും സഹോദരങ്ങളും

ഈശോയുടെ അമ്മയും സഹോദരങ്ങളും ആകാനുള്ള എളുപ്പവഴി ഈശോ തന്നെപറഞ്ഞുതരുന്നു. യഥാര്‍ത്ഥ അമ്മയും സഹോദരങ്ങളും പുറത്ത് നില്‍ക്കുമ്പോള്‍ അകത്തിരുന്ന് ദൈവവചനം ശ്രവിക്കുന്നവരെ അമ്മയും സഹോദരങ്ങളുമായ് അവര്‍ ഉയര്‍ത്തുന്നു. ഈശോയുടെ അമ്മയാകാന്‍ ജന്മം നല്‍കണമെന്നില്ല. അവന്റെ സഹോദരങ്ങളാകാന്‍ കൂടെ ജനിക്കണമെന്നില്ല. എവിടെ ജനിച്ചാലും എവിടെ വളര്‍ന്നാലും രണ്ടു കാര്യങ്ങള്‍ ചെയ്താല്‍ നിനക്ക് ഈശോയുടെ അമ്മയും സഹോദരങ്ങളുമാകാം. ഒന്നാമത് ദൈവവചനം കേള്‍ക്കുക. രണ്ടാമത് അതനുസരിച്ച് ജീവിക്കുക. വചനം കേള്‍ക്കുന്നവര്‍ മാത്രമാകരുത്. വചനം ജീവിക്കുന്നവരാകണം. കാരണം പരിശുദ്ധ അമ്മ വചനത്തിന് ജീവന്‍ നല്‍കിയപ്പോഴാണ് ഈശോയുടെ അമ്മയായത്. അങ്ങനെയെങ്കില്‍ നീയും കേള്‍ക്കുന്ന വചനത്തിന് ജീവന്‍ നല്‍കിയാല്‍ ഈശോയുടെ അമ്മയും സഹോദരനുമാകും.
ഫാ. റോണി കളപ്പുരയ്ക്കല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.