അമ്മയ്ക്കരുകിൽ വിശുദ്ധരോടൊത്ത് 1: വി. അപ്രേം

ഒന്നാം ദിനം: വി. അപ്രേം

ഓ അമലോത്ഭവയും പൂർണ്ണ പരിശുദ്ധയുമായ കന്യകാ മറിയമേ, ദൈവമാതാവേ, ലോകത്തിൻ്റെ രാജ്ഞിയേ, നിരാശയിൽ കഴിയുന്നവരുടെ പ്രത്യാശയേ, നീ വിശുദ്ധന്മാരുടെ ആനന്ദമാകുന്നു. ദൈവവും പാപികളും തമ്മിൽ സമാധാനം സ്ഥാപിക്കുന്നവളാകുന്നു നീ. ഉപേക്ഷിക്കപ്പെട്ടവരും മധ്യസ്ഥയും ലോക സമുദ്രത്തിൽ ഉലയുന്നവരുടെ സുരക്ഷിതമായ നങ്കൂരവും നീ തന്നെ. ലോകത്തിൻ്റെ സമാശ്വാസവും അടിമകളുടെ മോചന ദ്രവ്യവും വ്യാകുലരുടെ ആശ്വാസവും നീ തന്നെ.

ഓ മഹത്വമുള്ള രാജ്ഞിയേ, ഞങ്ങൾ നിൻ്റെ സംരക്ഷണത്തിൽ അഭയം തേടുന്നു. ദൈവം കഴിഞ്ഞാൽ നീയാണ് എൻ്റെ എല്ലാ പ്രത്യാശയും. നിൻ്റെ ദാസന്മാരന്നെ നാമം പേറുന്ന ഞങ്ങളെ, നരകത്തിലേക്കു വലിച്ചിടാൻ ശത്രുവിനെ അനുവദിക്കരുതേ. ദൈവത്തിനും മനുഷ്യർക്കു ഇടയിലുള്ള സമാധാനത്തിൻ്റെ വലിയ മധ്യസ്ഥേ ഞാൻ നിന്നെ അഭിവാദനം ചെയ്യുന്നു. ദൈവത്തിൻ്റെയും മനുഷ്യരുടെയും സ്നേഹഭാജനമായ ഞങ്ങളുടെ രക്ഷകനായ ഈശോയുടെ അമ്മേ, നിന്നെ ഞങ്ങൾ ബഹുമാനിക്കുന്നു.

ഫാ. ജെയ്സൺ കുന്നേൽ