അമ്മയ്ക്കരികിൽ വിശുദ്ധരോടൊത്ത് – പത്താം ദിനം: വി. ചാൾസ് ബോറോമിയോ

വിശുദ്ധ വൈദീകർക്ക്…

ഓ പരിശുദ്ധ ദൈവമാതാവേ, നിന്റെ പുത്രൻ സഭയെ സേവിക്കാൻ തിരഞ്ഞെടുത്ത വൈദീകർക്കുവേണ്ടി പ്രാർത്ഥിക്കുക. വിശുദ്ധരും തീക്ഷ്ണമതികളും പാതിവ്രത്യമുള്ളവരുമായിരിക്കാൻ നിന്റെ മദ്ധ്യസ്ഥതയാൽ അവരെ സഹായിക്കുക. ദൈവജനത്തിനു വേണ്ടിയുള്ള ശുശ്രൂഷയിൽ അവരെ പുണ്യത്തിന്റെ മാതൃകകളാക്കണമേ.

ധ്യാനങ്ങളിൽ പ്രാർത്ഥനാനിരതരും, പ്രസംഗങ്ങളിൽ ഫലദായകരും, അനുദിന വിശുദ്ധ ബലിയർപ്പണത്തിൽ ഉത്സാഹമുള്ളവരും, കൂദാശാ പരികർമ്മങ്ങളിൽ സന്തോഷമുള്ളവരാകാനും അവരെ സഹായിക്കുക. ആമ്മേൻ.

NB: ‘Blessed Art Thou: A Treasury of Marian Prayers and Devotions’ എന്ന ഗ്രന്ഥത്തിൽ നിന്ന്. മിലാനിലെ ആർച്ചുബിഷപ്പായിരുന്ന വിശുദ്ധനായ കർദ്ദിനാൾ ചാൾസ് ബോറോമിയോ (1538-1584) രചിച്ച പുരോഹിതർക്കുവേണ്ടിയുള്ള ഒരു മരിയൻ പ്രാർത്ഥനയാണിത്.

ഫാ. ജെയ്സണ്‍ കുന്നേല്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.