ഗ്വാഡലൂപ്പ മാതാവിന്റെ പ്രശസ്തമായ തിരുനാള്‍ കോവിഡ് മഹാമാരിയെ തുടര്‍ന്നു റദ്ദാക്കി

‘മെക്സിക്കോയുടെ റാണി’, ‘ലാറ്റിനമേരിക്കയുടെ രാജ്ഞി’, ‘ഗര്‍ഭസ്ഥശിശുക്കളുടെ സംരക്ഷക’ എന്നീ വിശേഷണങ്ങളിലൂടെ അറിയപ്പെടുന്ന ഗ്വാഡലൂപ്പ മാതാവിന്റെ പ്രശസ്തമായ തിരുനാള്‍ കോവിഡ് മഹാമാരിയെ തുടര്‍ന്നു റദ്ദാക്കി. ഡിസംബര്‍ 12ന് നടക്കേണ്ടിയിരുന്ന ഗ്വാഡലൂപ്പ മാതാവിന്റെ തിരുനാള്‍ റദ്ദാക്കിയ വിവരം മെക്‌സിക്കോ സിറ്റി മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ കാര്‍ലോസ് അഗ്വിയാര്‍ റീറ്റസാണ് മാധ്യമങ്ങളെ അറിയിച്ചത്.

പതിവായി ഔര്‍ ലേഡി ഓഫ് ഗ്വാഡലൂപ്പ ബസലിക്കയില്‍ നടത്തിവരാറുള്ള തിരുനാളില്‍ സാധാരണഗതിയില്‍ ദശലക്ഷകണക്കിന് വിശ്വാസികളാണ് പങ്കെടുക്കാറുള്ളത്.
മെക്‌സിക്കോയുടെ സാംസ്‌കാരിക പ്രതീകം കൂടിയായ ഗ്വാഡലൂപ്പ മാതാവിന്റെ തിരുനാള്‍ ആഘോഷങ്ങള്‍ സാധാരണഗതിയില്‍ ഡിസംബര്‍ 11 രാത്രിയോടെയാണ് തുടങ്ങാറുള്ളത്. മെക്‌സിക്കോയില്‍ നിന്നും അയല്‍രാജ്യങ്ങളില്‍ നിന്നും ലക്ഷങ്ങളാണ് ഗ്വാഡലൂപ്പ മാതാവിന്റെ ബസലിക്കയിലേക്ക് തീര്‍ത്ഥാടനം നടത്താറുള്ളത്. മൈലുകളോളം സഞ്ചരിച്ച് കാല്‍നടയായും വിശ്വാസികള്‍ ദേവാലയത്തില്‍ എത്താറുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.