അൽഫോൻസാമ്മ പരിധിയില്ലാതെ സ്നേഹിച്ചവളും സഹിച്ചവളും: മാർ മഠത്തിക്കണ്ടത്തിൽ

ജീ​​​വി​​​ത​​​നാ​​​ളു​​​ക​​​ളി​​​ൽ പ​​​രി​​​ധി​​​യി​​​ല്ലാ​​​തെ സ്നേ​​​ഹി​​​ച്ച​​​വ​​​ളും പ​​​രാ​​​തി​​​യി​​​ല്ലാ​​​തെ സ​​​ഹി​​​ച്ച​​​വ​​​ളു​​​മാ​​​ണ് വി​​​. അ​​​ൽ​​​ഫോ​​​ൻ​​​സാ​​​മ്മ എ​​​ന്ന് കോ​​​ത​​​മം​​​ഗ​​​ലം ബി​​​ഷ​​​പ്പ് മാ​​​ർ ജോ​​​ർജ്ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ൽ. വി​​​. അ​​​ൽ​​​ഫോ​​​ൻ​​​സാ​​​മ്മ​​​യു​​​ടെ തി​​​രു​​​നാ​​​ളി​​​ന്‍റെ ആ​​​റാം ദി​​​വ​​​സ​​​മാ​​​യ ഇ​​​ന്ന​​​ലെ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​നയ​​​ർ​​​പ്പി​​​ച്ച് സ​​​ന്ദേ​​​ശം ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഇ​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​രെ മാ​​​ത്രം സ്നേ​​​ഹി​​​ക്കു​​​ന്ന​​​ത് പ​​​രി​​​ധി​​​യു​​​ള്ള സ്നേ​​​ഹ​​​മാ​​​ണ്. എ​​​ന്നാ​​​ൽ, അ​​​ൽ​​​ഫോ​​​ൻ​​​സാ​​​മ്മ പ​​​രി​​​ധി വ​​​യ്ക്കാ​​​തെ സ്നേ​​​ഹി​​​ച്ച വ്യ​​​ക്തി​​​യാ​​​ണ്. ത​​​ന്നെ വേ​​​ദ​​​നി​​​പ്പി​​​ച്ച​​​വ​​​രെ​​​യും കു​​​റ്റം പ​​​റ​​​ഞ്ഞ​​​വ​​​രെ​​​യു​​​മെ​​​ല്ലാം അ​​​ൽ​​​ഫോ​​​ൻ​​​സാ​​​മ്മ പ്ര​​​ത്യേ​​​ക​​​മാ​​​യി സ്നേ​​​ഹി​​​ച്ചു. അ​​​തു​​​കൊ​​​ണ്ട് പ​​​രാ​​​തി​​​ക​​​ളി​​​ല്ലാ​​​തെ സ​​​ഹി​​​ക്കാ​​​ൻ അ​​​മ്മ​​​യ്ക്ക് ക​​​ഴി​​​ഞ്ഞു. ഈ​​​ശോ​​​യോ​​​ടു​​​ള്ള സ്നേ​​​ഹം മൂ​​​ല​​​മാ​​​ണ് അ​​​ൽ​​​ഫോ​​​ൻ​​​സാ​​​മ്മയ്ക്ക് ഇ​​​തി​​​നു ക​​​ഴി​​​ഞ്ഞ​​​ത്.

അ​​​ൽ​​​ഫോ​​​ൻ​​​സാ​​​മ്മ​​​യു​​​ടെ മാദ്ധ്യ​​​സ്ഥ്യം അ​​​പേ​​​ക്ഷി​​​ച്ചാ​​​ൽ മാ​​​ത്രം പോ​​​രാ, നാം ​​​അ​​​ൽ​​​ഫോ​​​ൻ​​​സാ​​​മ്മ​​​യു​​​ടെ മാ​​​തൃ​​​ക അ​​​നു​​​ക​​​രി​​​ക്കാ​​​നും ക​​​ട​​​പ്പെ​​​ട്ട​​​വ​​​രാ​​​ണെ​​​ന്നും ബി​​​ഷ​​​പ്പ് മാ​​​ർ ജോ​​​ർജ്ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ൽ ഉ​​​ദ്ബോ​​​ധി​​​പ്പി​​​ച്ചു.

ഇ​​​ന്ന​​​ലെ വി​​​വി​​​ധ സ​​​മ​​​യ​​​ങ്ങ​​​ളി​​​ൽ ഫാ. ​​​ജോ​​​സ​​​ഫ് കി​​​ഴ​​​ക്കേ​​​ക്ക​​​ര, ഫാ.​​​മൈ​​​ക്കി​​​ൾ പ​​​ന​​​ച്ചി​​​ക്ക​​​ൽ വി.​​​സി., ഫാ. ​​​തോ​​​മ​​​സ് കി​​​ഴി​​​ക്കേ​​​ക്കൊ​​​ല്ലി​​​ത്താ​​​നം, ഫാ. ​​​തോ​​​മ​​​സ് ത​​​യ്യി​​​ൽ, ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ പ​​​ടി​​​ക്ക​​​ക്കു​​​ഴു​​​പ്പി​​​ൽ എ​​​ന്നി​​​വ​​​ർ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​നയ​​​ർ​​​പ്പി​​​ച്ചു. വൈ​​​കു​​​ന്നേ​​​രം ന​​​ട​​​ന്ന ജ​​​പ​​​മാ​​​ല മെ​​​ഴു​​​കു​​​തി​​​രി പ്ര​​​ദ​​​ക്ഷി​​​ണ​​​ത്തി​​​ന് ഫാ. ​​​ജോ​​​സ​​​ഫ് അ​​​ന്പാ​​​ട്ട് മു​​​ഖ്യ​​​കാ​​​ർ​​​മ്മി​​​ക​​​ത്വം വ​​​ഹി​​​ച്ചു.