സാമ്പത്തിക പിന്നോക്ക സംവരണം നടപ്പാക്കണം: മാർ താഴത്ത്

സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള സംവരണേതര വിഭാഗത്തിലുള്ളവർക്കു സർക്കാർ ജോലിയിലും വിദ്യാഭ്യാസ പ്രവേശനത്തിലും പത്തുശതമാനം സംവരണത്തിനുള്ള സർക്കാർ ഉത്തരവ് കാര്യക്ഷമമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സീറോ മലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ആർച്ചു ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. ഇതു സംബന്ധിച്ച് ബിഷപ്പ് മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

സംവരണം അർഹിക്കുന്നവർക്ക് നിഷേധിക്കുന്ന രീതിയിലുള്ള വിവിധ വകുപ്പുകളുടെ പ്രവർത്തനം പ്രതിഷേധാർഹമാണ്. ഓരോ ഭരണവകുപ്പും അതിനു കീഴിലുള്ള സ്ഥാപനങ്ങൾ സംവരണം നടപ്പാക്കുന്നുണ്ട് എന്ന് ഉറപ്പാക്കണം എന്നുള്ള സർക്കാർ ഉത്തരവ് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും അവഗണിച്ചിരിക്കുകയാണ്. അത് നീതിനിഷേധമാണ്. മുഖ്യമന്ത്രി ഇടപെട്ട് ആവശ്യമായ നിർദ്ദേശങ്ങൾ നൽകണം എന്ന് നിവേദനത്തിൽ മാർ ആൻഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.