കുരിശിലൊരിടം: നോമ്പ് വഴികളിലൂടെ ഒരു യാത്ര -21

ഈശോയോടൊപ്പം അന്ത്യ അത്താഴ മേശ പങ്കിട്ട ശിഷ്യന്മാരിൽ രണ്ടു പേർ: പത്രോസും,യൂദാസും. കോഴി കൂവുന്നതിനു മുൻപ് നീ എന്നെ മൂന്നു വട്ടം തള്ളിപ്പറയുമെന്ന ഗുരു മൊഴി പത്രോസിന്റ കാതിൽ പതിച്ചപ്പോൾ മുതൽ അവൻ തിരിച്ചറിഞ്ഞു, ആ നിഷ്കളങ്കരക്തത്തെ. തന്നെ ഒറ്റിക്കൊടുക്കുമെന്നറിഞ്ഞിട്ടും അപ്പം മുറിച്ച് ആദ്യം നൽകിയത് യൂദാസിനായിരുന്നു. പക്ഷെ അവന്റെ കണ്ണുകൾ മൂടപ്പെട്ടവയായിരുന്നു.

ചിന്തിക്കാം…. ഞാൻ ആര്? യൂദാസോ അതോ പത്രോസോ? നീ ഒന്ന് മനംനൊന്ത് കരഞ്ഞാൽ മാത്രം മതി. നിന്നെ വീണ്ടെടുക്കാൻ അവൻ നിന്നോടൊപ്പമുണ്ട്.