നോമ്പിലെ അമ്പത് മാലാഖമാർ 10: ഉപേക്ഷയുടെ മാലാഖ

ഉപേക്ഷ എന്ന പുണ്യത്തെക്കുറിച്ചാണ് മാലാഖ ഇന്ന് പഠിപ്പിക്കുക. ഉപേക്ഷയിലുള്ള മാധുര്യമാണ് നോമ്പിന്റെ ശക്തി. ആന്തരികസ്വാതന്ത്ര്യത്തിന്റെ ബഹിർസ്ഫുരണമാണ് ഉപേക്ഷ. എന്റെ ജീവിതത്തിന് സന്തോഷവും പൊലിമയും സമ്മാനിക്കുന്ന ചില കാര്യങ്ങളോട്, ദൈവത്തോട് സമാഗമിക്കാനായി ‘വേണ്ട’ എന്ന് പറയുമ്പോൾ ഉപേക്ഷ പുണ്യമാകുന്നു. അതോടൊപ്പം, ജീവിതത്തിന്റെ താളം തെറ്റിക്കുന്ന ചില ദുശ്ശീലങ്ങളോട് ‘മതി’ എന്ന് പറയുവാനുള്ള ആർജ്ജവത്വവും ഈ മാലാഖ പഠിപ്പിക്കുന്നു.

എന്റെ ദൈവത്തോട് അടുക്കാനായി എന്നിൽ തടസ്സം നിൽക്കുന്ന വ്യക്തികൾ, സാഹചര്യങ്ങൾ, കൂട്ടുകെട്ടുകൾ, ശീലങ്ങൾ, പെരുമാറ്റങ്ങൾ എല്ലാം ഉപേക്ഷയുടെ പരിധിയിൽ വരുന്നു. അനുതാപത്തിന്റെ പത്താം നാൾ മാലാഖ നമുക്ക് നൽകുന്ന നിർദ്ദേശം ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ നിന്നാണ്: “ദുഷ്ടൻ തന്റെ മാർഗ്ഗവും അധർമ്മി തന്റെ ചിന്താഗതികളും ഉപേക്ഷിക്കട്ടെ. അവിടുത്തെ കരുണ ലഭിക്കേണ്ടതിന് അവൻ കർത്താവിങ്കലേയ്ക്കു തിരിയട്ടെ; നമ്മുടെ ദൈവത്തിങ്കലേയ്ക്കു തിരിയട്ടെ. അവിടുന്ന് ഉദാരമായി ക്ഷമിക്കും.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ