ലത്തീൻ ഡിസംബർ 08 ലൂക്കാ 1:26-38 അമലോത്ഭവം

ദൂതന്‍ അവളുടെ അടുത്ത് വന്നു പറഞ്ഞു.ദൈവകൃപ നിറഞ്ഞവളേ! സ്വസ്‌തി, കര്‍ത്താവ്‌ നിന്നോടു കൂടെ! (ലൂക്കാ 1 : 28).

1858-ൽ ലൂർദ്ദിലെ ബർണദീത്ത എന്ന കുട്ടിക്ക് പ്രത്യക്ഷപ്പെട്ടപ്പോൾ തന്നെത്തന്നെ പരിചയപ്പെടുത്തിയത് “ഞാൻ അമലോത്ഭവം” (I am Immaculate Conception) എന്നാണ്. ഒരു പ്രത്യേക പേരിനാൽ പരിചയപ്പെടുത്താതെ തന്റെ ജീവിതത്തെ ചൂഴ്ന്നുനിൽക്കുന്ന ഒരു ദൈവിക രഹസ്യത്താൽ അറിയപ്പെടാൻ മറിയം ആഗ്രഹിക്കുന്നത് ദൈവപുത്രനെ ലോകത്തിന് നൽകാൻ ദൈവം തന്നിലൂടെ പ്രവർത്തിച്ച നിഗൂഢവഴികളെ കുറിച്ച് ലോകത്തിന് വെളിപ്പെടുത്താൻ വേണ്ടിയാണ്.

“ജീവിക്കുന്നവരുടെ മാതാവ്” (Mother of Living) എന്ന് വിളിക്കപ്പെട്ട ഹവ്വാ തന്റെ അനുസരണക്കേടിനാൽ “മരിച്ചവരുടെ മാതാവ്” (Mother of Dead) എന്ന് വിളിക്കപ്പെട്ടു എങ്കിൽ പുതിയനിയമത്തിലെ ഹവ്വായായ മറിയം തന്റെ അനുസരണത്താൽ രക്ഷകന്റെ അമ്മയായി.

ദൈവപുത്രന്റെ അമ്മയാകാനുള്ള വിശേഷവിളി സ്വീകരിച്ച മറിയത്തെ ദൈവം എല്ലാ വിശേഷ വരങ്ങളാലും നിറച്ചു എന്നതാണ് അമലോൽത്ഭവം. 

നാം സ്വീകരിച്ചിരിക്കുന്ന ദൈവവിളി (പൗരോഹിത്യം/സന്യാസം /ഏകസ്ഥജീവിതം) അത് എന്ത് തന്നെ ആയാലും അതിന്റെ നിർവ്വഹണത്തിനുള്ള കൃപാവരങ്ങൾ ദൈവം തന്നെ നമുക്ക് നൽകുന്നു എന്നതിന്റെ ഉറപ്പാണ് അമലോൽത്ഭവം.

ഫാ ജെറി വള്ളോംകുന്നേൽ MCBS, സത്താറാ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.