ലത്തീൻ നവംബർ 19 ലൂക്കാ 19: 45-48 പ്രാർത്ഥനാലയം

“അവന്‍ അവരോടു പറഞ്ഞു: എന്റെ ആലയം പ്രാര്‍ത്ഥനാലയം എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു. നിങ്ങളോ അതിനെ കവര്‍ച്ചക്കാരുടെ ഗുഹയായി മാറ്റിയിരിക്കുന്നു” (ലൂക്കാ 19:46).

സുവിശേഷം, “പ്രാർത്ഥനാലയം” (House of Prayer), “കൊള്ളസങ്കേതം” (Den of Theive) എന്നിവ തമ്മിലുള്ള വൈപരീത്യത്തെ സൂചിപ്പിക്കുന്നു. പഴയ നിയമത്തിൽ ദൈവാലയം (Temple) ജെറുസലേം ദൈവാലയത്തെ സൂചിപ്പിക്കുന്നുവെങ്കിൽ പുതിയ നിയമത്തിൽ അത്‌ ക്രിസ്തുവിന്റെ മൗതികശരീരമായ തിരുസഭയുടെയും പരിശുദ്ധാത്മാവിന്റെ ആലയമായ നമ്മുടെ മനുഷ്യശരീരങ്ങളുടെയും പ്രതീകമാണ്.

പ്രാർത്ഥനാലയം ആത്മസമർപ്പണത്തിന്റെ വേദിയാണെങ്കിൽ കൊള്ളസങ്കേതം സ്വാർത്ഥതയുടേതാണ്. വിശ്വാസത്തിന്റെ സ്മാരകങ്ങളായ ദൈവാലയ ഹർമ്യങ്ങളും ക്രിസ്തുവിന്റെ മൗതീകശരീരമായ തിരുസഭയും പരിശുദ്ധാതമാവിന്റെ ആലയമായ നമ്മുടെ ശരീരങ്ങളും ആത്മസമർപ്പണത്തിലൂടെ ദൈവമഹത്വത്തിന്റെ വേദികളാകുമ്പോഴാണ് അവ യഥാർത്ഥത്തിൽ പ്രാർത്ഥനാലയങ്ങൾ ആകുക. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.