ലത്തീൻ ആഗസ്റ്റ് 18 മത്തായി 20: 1-16 കരുണ-കണ്ണാടി

“എന്റെ വസ്‌തുവകകള്‍ കൊണ്ട്‌ എനിക്കിഷ്‌ടമുള്ളതു ചെയ്യാന്‍ പാടില്ലെന്നോ? ഞാന്‍ നല്ലവനായതു കൊണ്ട്‌ നീ എന്തിന്‌ അസൂയപ്പെടുന്നു?” (മത്തായി 20:15).

ദൈവത്തിന്റെ സാർവ്വവലൗകിക സ്നേഹത്തിന്റെ ചിത്രമാണ് മുന്തിരിത്തോട്ടത്തിലെ ജോലിക്കാരുടെ ഉപമയിലൂടെ അവതരിപ്പിക്കപ്പെടുന്നത്.  മനുഷ്യന്റെ യോഗ്യതകൾക്കുമപ്പുറം എല്ലാവരും ദൈവം വാഗ്ദാനം ചെയ്യുന്ന രക്ഷയുടെ അനുഭവത്തിലേക്ക് പ്രവേശിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്. ഒരു ദിവസത്തിന്റെ

പല മണിക്കൂറുകളിൽ ജോലിക്കായി പ്രവേശിച്ചവർക്കെല്ലാവർക്കും ഒരു മുഴുവൻ ദിവസത്തെ വേതനം തന്നെ ഉടമ നൽകുന്നത് ദൈവികനന്മയുടെ പ്രതീകമാണ്.  ദൈവത്തിന്റെ നന്മ മറ്റുള്ളവരുടെ നന്മയിലൂടെ പ്രകാശിക്കപ്പെടുമ്പോൾ അതിൽ ആനന്ദിക്കാൻ സാധിക്കുന്നത് ഒരു കൃപയാണ്; അതിൽ അസ്വസ്ഥപ്പെടുത്തുന്നത് ഒരു ശാപവും.

ദൈവത്തിന്റെ നന്മ മറ്റുള്ളവരിലൂടെ വെളിപ്പെടുത്തുമ്പോൾ രണ്ട് മാധ്യമങ്ങളിലൂടെ അതിനെ നോക്കിക്കാണാനാകും, “കരുണ-കണ്ണാടി” (Lens of Mercy) “അസൂയ-കണ്ണാടി” (Lens of Envy) എന്നിങ്ങനെ അവയെ വിളിക്കാം. കരുണയുടെ കണ്ണുകളിൽ കൂടി കാണുമ്പോൾ നന്മകളെല്ലാം ദൈവത്തിന്റെ സ്നേഹത്തിന്റെയും മഹാമനസ്കതയുടെയും ഭാഗമായി കാണാനാകും. എന്നാൽ അസൂയയുടെ കണ്ണാടിയിൽ കൂടി നോക്കുമ്പോൾ പ്രകാശിതമാകുന്ന ദൈവത്തിന്റെ നന്മകളെല്ലാം അനീതിയുടെ ഭാഗമായി തോന്നാം.

ദൈവത്തിന്റെ രാജ്യം (Kingdom of God) കരുണയെ അടിസ്ഥാനമാക്കുമ്പോൾ ലൗകികരാജ്യം (Kingdom of World) നിയമങ്ങളെ അടിസ്ഥാനമാക്കുന്നു. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.