ലത്തീൻ മെയ് 20 യോഹ. 17: 20-26 സഭൈക്യം

അവരെല്ലാവരും ഒന്നായിരിക്കുവാൻ വേണ്ടി…” (വാക്യം 21).

പിതാവിനോടുള്ള പ്രാർത്ഥനയിൽ യേശുവിന്റെ ഏറ്റവും വലിയ സ്വപ്‌നമാണ് വെളിപ്പെടുത്തപ്പെടുന്നത്:-  “തന്നിൽ വിശ്വസിച്ചവരുടെ ഐക്യം” അഥവാ തന്റെ മൗതീകശരീരത്തിന്റെ ഏകത്വം.

എന്നാൽ നിർഭാഗ്യവശാൽ പല കാരണങ്ങളാൽ പരസ്പരം മത്സരിക്കുകയും കലഹിക്കുകയും ചെയ്യുന്ന നാൽപതിനായിരത്തിലധികം സഭാവിഭാഗങ്ങൾ ഇന്നുണ്ട് എന്നത് വേദനാജനകമായ സത്യമാണ്. ക്രൈസ്തവസാക്ഷ്യത്തിന് ഏറ്റവും വലിയ എതിർസാക്ഷ്യമായി ക്രിസ്തുവിന്റെ മൗതീകശരീരം വിഭജിക്കപ്പെട്ടിരിക്കുന്നു! സഭാതലത്തിൽ മാത്രമല്ല, ഗാർഹികസഭയായ കുടുംബതലത്തിലും ഭിന്നിപ്പ് ദൃശ്യമാണ്.

ഭിന്നിപ്പിലായിരിക്കുന്ന സഭാമക്കളെ ഒന്നിപ്പിക്കാൻ നടത്തുന്നതെല്ലാം – പ്രാർത്ഥനയോ, പ്രവർത്തനമോ ഏന്തു തന്നെയായാലും അതിൽ സ്വർഗ്ഗം സന്തോഷിക്കുന്നു. സഭൈക്യത്തിനു വേണ്ടി പരിശ്രമിക്കുന്നവർ യേശുവിന്റെ സ്വപ്നമാണ് മനസ്സിൽ കാണുന്നതും സാക്ഷാത്ക്കരിക്കുന്നതും. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.