ലത്തീൻ ഏപ്രിൽ 11 യോഹ. 8:51-59 ഞാൻ ആകുന്നു

“അബ്രഹാം ഉണ്ടാകുന്നതിനു മുമ്പ് ഞാൻ ഉണ്ട്”  (വാക്യം 58).

ഒരു പ്രത്യേക പേരിൽ വെളിപ്പെടുത്താതെ “ഞാൻ, ഞാൻ തന്നെ” (I AM WHO AM) എന്നാണ് (പുറ. 3:14). ‘അവിടുത്തെ പേരെന്ത്’ എന്ന ചോദ്യത്തിന് ദൈവം തന്നെത്തന്നെ മോശക്ക് വെളിപ്പെടുത്തി. ദൈവം, മനുഷ്യൻ നൽകുന്ന പേരുകൾക്കും അതീതനാണ് എന്ന് ചുരുക്കം. ഇതുപോലെ തന്നെ യേശു തൻ്റെ ദൈവത്വത്തെ വെളിപ്പെടുത്തുന്ന അവസരങ്ങളാണ് സുവിശേഷത്തിലെ ഏഴ് “ഞാൻ” മൊഴികൾ (“I AM” sayings).

“ഞാൻ ജീവൻ്റെ അപ്പമാണ് ” (യോഹ. 6:35); “ഞാൻ ലോകത്തിൻ്റെ പ്രകാശമാണ്”(യോഹ. 8:12); “ഞാൻ വാതിലാകുന്നു” (യോഹ. 10:9); “ഞാൻ നല്ലിടയനാകുന്നു”(യോഹ. 10:11); “ഞാൻ പുനരുത്ഥാനവും ജീവനുമാകുന്നു” (യോഹ. 11:25); “ഞാൻ വഴിയും സത്യവും ജീവനും ആകുന്നു” (യോഹ. 14:6); “ഞാൻ മുന്തിരിച്ചെടിയാണ്”(യോഹ. 15:1).

പരസ്യജീവിതകാലത്ത് അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും  മൊഴികളിലൂടെയും മറ്റും തൻ്റെ ദൈവത്വത്തെ വെളിപ്പെടുത്തിയ അതേ ദൈവപുത്രൻ തന്നെ സഹനത്തിലൂടെ കടന്നുപോയി മരണത്തിന് കീഴ്‌പെടുമ്പോൾ ബാഹ്യദൃഷ്‌ടി കൊണ്ട് നോക്കുന്ന ഒരാൾക്ക് യേശുവിനെ ഒരു പരാജിതനായ  ബലിയാടായി മാത്രമേ കാണാനാകൂ. അതായത്, “ഞാൻ തന്നെ” ആകുന്ന ദൈവപുത്രൻ “ഞാൻ അല്ല” എന്നു തോന്നുന്ന നിമിഷങ്ങൾ. എന്നാൽ, വിശ്വസനേത്രങ്ങൾ കൊണ്ട് നോക്കുന്ന ഒരു വ്യക്തിക്ക് തൻ്റെ പീഡാസഹനത്താലും മരണത്താലും ഉത്ഥാനത്താലും മനുഷ്യരക്ഷ സംജാതമാക്കിയ അപരാജിതനായ ദൈവപുത്രനാണ് യേശു.

നോമ്പുകാലവും വിശുദ്ധവാരവും അവതരിപ്പിക്കുന്ന ദൈവപുത്രൻ്റെ (I AM) മരണവും ഉത്ഥാനവും നമ്മെ ഓർമ്മിപ്പിക്കുന്ന ഒരു സത്യമെന്നത്  മരണത്തിൻ്റെ സീമകൾക്കുമപ്പുറമുള്ള നിത്യജീവനെ ലക്ഷ്യമാക്കി വിശ്വാസത്തിൻ്റെ കണ്ണുകളിലൂടെയുള്ള തീർത്ഥയാത്രയാണ് ക്രൈസ്തവജീവിതമെന്നതാണ്. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറ