ലത്തീൻ  ഫെബ്രുവരി 28    മത്തായി 20:17-28  മഹത്വത്തിന്റെ മാനദണ്ഡങ്ങൾ

മഹത്വത്തിന് കൊടുക്കേണ്ട വിലയെക്കുറിച്ചു ധാരണയില്ലാത്ത സ്ഥാനമാനങ്ങൾക്കായി യേശുവിനെ സമീപിക്കുന്ന ഒരമ്മയുടെയും രണ്ടു മക്കളുടെയും ചിത്രമാണ് ഇന്നത്തെ സുവിശേഷം. രണ്ടുമാനദണ്ഡങ്ങളാണ് യേശു ആവശ്യപ്പെടുന്നത്, സഹനവും ശുശ്രുഷയും.

സഹനം: യേശുവിന്റെ ആദ്യത്തെ ചോദ്യം, ‘ ഞാൻ കുടിക്കേണ്ട പാനപാത്രത്തിൽ പങ്കുപറ്റാമോ?’ എന്നത് അവൻ്റെ സഹനത്തിൽ ഭാഗഭാക്കുകളാകാനുള്ള ക്ഷണമാണ്. അതായിത്, ക്രൈസ്തവ സാക്ഷ്യജീവിതത്തിൽ സംഭവ്യമായ സഹനങ്ങളെ ദൈവസ്‌തുതിയുടെ സങ്കീർത്തനങ്ങൾ ആക്കാനുള്ള ആഹ്വനാമാണിത്‌.

ശുശ്രുഷ: “നിങ്ങളിൽ ഒന്നാമൻ ആകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ദാസൻ ആയ്യിരിക്കണം” എന്ന ആഹ്വാനത്തിലൂടെ ശിഷ്യർ സുവിശേഷവേലയിൽ എല്ലാവർക്കും ഒരു “പ്രമാണി”യായിരിക്കാതെ  “ദാസൻ” ആയ്യിരിക്കണം”

സഹനങ്ങളെ ദൈവസ്തുതിയുടെ സങ്കീർത്തനങ്ങളാക്കാനുള്ള, വേദനകളെ ജീവിതപൊരുൾ നൽകും വേദാന്തകളാക്കുന്ന, കുരിശുകളെ ജീവിതവിശുദ്ധികരണത്തിന്റെ കൂദാശകളാകാനുള്ള ദൈവീകസിദ്ധിയുടെ പരിശീലന സമയവും, ഒപ്പം ശുശ്രുഷയുടെ ബാലപാഠങ്ങൾ സ്വായത്തമാകാനുള്ള ഒരു കാലഘട്ടമാകട്ടെ ഈ നോമ്പുകാലം. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.