കെ‌സി‌ബി‌സിയുടെ കലാകാരന്മാർക്ക് ഒരു കൈത്താങ്ങ് പദ്ധതിക്കു തുടക്കം കുറിച്ചു

പാലാരിവട്ടം പിഒസിയിൽ കെസിബിസി മീഡിയ കമ്മീഷൻ തുടക്കം കുറിച്ച പ്രതിമാസ കലാ അവതരണങ്ങളുടെ ഉദ്ഘാടനം കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവഹിച്ചു. കൊച്ചിൻ ചന്ദ്രകാന്തയുടെ ‘അന്നം’ എന്ന നാടകമാണ് അവതരിപ്പിച്ചത്. ഇതോടെ കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ മീഡിയ കമ്മീഷൻ ലക്ഷ്യമിടുന്ന കലാകാരന്മാർക്ക് ഒരു കൈത്താങ്ങ് എന്ന പദ്ധതിക്കും തുടക്കമായി.

കലയെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം സമൂഹമനസുകളിൽ ആഹ്ലാദം നിറയ്ക്കാൻ ഇത്തരം സംരംഭങ്ങൾക്കു കഴിയുമെന്നു കർദ്ദിനാൾ ആലഞ്ചേരി പറഞ്ഞു. കെപിഎസി ബിയാട്രീസ് ആയിരുന്നു മുഖ്യാതിഥി. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അധ്യക്ഷത വഹിച്ചു. മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. എബ്രഹാം ഇരിമ്പിനിക്കൽ, ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, ഫാ. ഷാജി സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.