പുൽക്കൂട്ടിലേയ്ക്ക് ഒരു യാത്ര – ഒന്നാം ദിനം  

ക്രിസ്മസ് – ലോകം  മുഴുവനും കാത്തിരുന്ന രക്ഷകന്‍, ദൈവ പുത്രന്‍ മനുഷ്യനായി അവതരിച്ചതിന്റെ ഓര്‍മ്മയാചരണം. സര്‍വ ലോകത്തിന്റെയും അധികാരി, രക്ഷകന്‍, നാഥന്‍ സാധാരണക്കാരില്‍  ഒരുവനായി പുല്‍ത്തോട്ടിലില്‍ പിറന്ന സുദിനം. സര്‍വ സുഖങ്ങളും ഉപേക്ഷിച്ചുകൊണ്ട് നമുക്കായി അവതരിച്ച ഈശോയിലെയ്ക്കുള്ള യാത്രയാണ്‌, ആ പുല്‍കൂട്ടിലെയ്ക്കുള്ള യാത്രയാണ്‌ ഓരോ ക്രിസ്മസ് നോമ്പുകാലവും. ആ പുല്കൂട്ടിലേയ്ക്ക്  ഉള്ള യാത്രയില്‍ ഉണ്ണിയീശോയ്ക്കായി കുഞ്ഞു സമ്മാനങ്ങളുമായി നമുക്ക് ഒരുങ്ങാം. നമ്മുടെ എളിമയില്‍ നിന്നുകൊണ്ട്, ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് ഒരു വിശുദ്ധ യാത്രയ്ക്കായി ഒരുങ്ങാം.

ലോകം മുഴുവന്റെയും പാപങ്ങള്‍ക്ക്‌ പരിഹാരമായി ആണ്  യേശു ലോകത്തിലേയ്ക്ക് വന്നത്. മറ്റുള്ളവരുടെ പാപങ്ങളാണ് അവന്‍ ഏറ്റെടുത്തത്. യേശു  മറ്റുള്ളവരുടെ ഭാരം  ഏറ്റെടുത്തത് പോലെ ചെയ്യാന്‍ നമുക്കും കഴിയും. ഇന്നേ ദിവസം മറ്റുള്ളവര്‍ക്ക് സേവനം ചെയ്തുകൊണ്ട് അവരുടെ ഭാരം ലഘൂകരിക്കാന്‍ ശ്രമിക്കാം. പാവങ്ങളെ സഹായിച്ചുകൊണ്ട് പുല്‍കൂട് യാത്രയ്ക്കായി ഒരുങ്ങാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.