ഞായറാഴ്ച പെന്തക്കോസ്ത് പ്രാര്‍ത്ഥനയില്‍ സംബന്ധിച്ചാല്‍ മതിയോ?

ഞാന്‍ വടക്കേ  ഇന്ത്യയിലാണ് ജോലിചെയ്യുന്നത്. അവിടെ തൊട്ടടുത്ത് കത്തോലിക്കാ പള്ളികള്‍ ഇല്ല. എന്നാല്‍ ഒരു  പെന്തക്കോസ്ത് പള്ളിയുണ്ട്. കത്തോലിക്കാ പള്ളിയില്‍ പോകുന്നതിനു പകരം അവിടുത്തെ ഞായറാഴ്ച പ്രാര്‍ത്ഥനയില്‍ സംബന്ധിച്ചാല്‍ മതിയോ? 

ഞായറാഴ്ചകളിലും കടമുള്ള തിരുനാളുകളിലും വി. കുര്‍ബാനയില്‍ പങ്കെടുക്കാന്‍ കത്തോലിക്കാ സഭാംഗങ്ങള്‍ക്ക് കടമയുണ്ട്. കത്തോലിക്കാ പള്ളികള്‍ ഇല്ലാത്തിടയിടങ്ങളില്‍ വി. കുര്‍ബാന സാധുവായി പരികര്‍മ്മം ചെയ്യപ്പെടുന്ന മറ്റ് ക്രൈസ്തവ സഭകളുടെ (യാക്കാബായ, ഓര്‍ത്തഡോക്‌സ്,  പൗരസ്ത്യ സുറിയാനി സഭ മുതലായ പൗരസ്ത്യ സഭകള്‍) ദേവാലയങ്ങളില്‍ പോകുന്നതിനും വി.കുര്‍ബാനയില്‍ പങ്കെടുക്കുന്നതിനും കത്തോലിക്കാ സഭാംഗങ്ങളെ സഭാനിയമം അനുവദിക്കുന്നുണ്ട് (CCEO  c. 671-2; CIC c. 844-2). എന്നാല്‍ പെന്തക്കോസ്ത്  സമൂഹങ്ങള്‍ വി.കുര്‍ബാന സാധുവായി പരികര്‍മ്മം  ചെയ്യുന്നില്ല. അതിനാല്‍ അവരുടെ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുന്നത് വി. കുര്‍ബാനില്‍ പങ്കെടുക്കുന്നതിന്  പകരമാവില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.