ജസ്സെയുടെ വൃക്ഷം വിചിന്തനങ്ങൾ: ഡിസംബർ 15 – ബത്‌ഷെബാ

ഫാ. ജെയ്സൺ കുന്നേൽ

ഈശോയുടെ വംശാവലിയിൽ പരാമർശിക്കുന്ന നാലാമത്തെ സ്ത്രീയാണ് ദാവീദിന്റെ ഭാര്യയും സോളമന്റെ അമ്മയുമായ ബത്ഷെബാ. നിസ്സഹായയായ ഒരു സ്ത്രീയെ ഇസ്രായേലിന്റെ അമ്മറാണി പദത്തിലേയ്ക്ക് ഉയർത്തുന്ന ദൈവകാരുണ്യത്തിന്റെ ചിത്രമാണ് ബത്ഷെബായുടെ ജീവിതത്തിലുള്ളത്.

അവളുടെ മകൻ സോളമൻ, ഇസ്രായേലിന്റെ രാജാവായപ്പോഴും ജറുസലേമിൽ ദൈവാലയം പണിതപ്പോഴും അവന്റെ ഉപദേശിക ആയിരുന്നു ബത്ഷെബാ. ദൈവശാസ്ത്രജ്ഞനായ കോളിൻ ബി. ദോണോവന്റെ അഭിപ്രായത്തിൽ “പഴയ നിയമത്തിലെ ദാവീദിന്റെ രാജവംശത്തിൽ അമ്മറാണിക്ക് രാജഭരണത്തിൽ വളരെ പ്രാധാന്യം ഉണ്ടായിരുന്നു. രാജാക്കന്മാർ പലരും മാനുഷിക ബലഹീനതകളാലും സ്വഭാവവൈകല്യങ്ങളാലും നിരവധി ഭാര്യമാർ ഉള്ളവരും ദുർനടപ്പരുമായിരുന്നു. ഈ ഭാര്യമാരിൽ ആരുംതന്നെ തന്നെ രാജ്ഞിപദം അലങ്കരിക്കാൻ യോഗ്യരായിരുന്നില്ല. അതിനാൽ, ഈ പദവി രാജാവിന്റെ അമ്മയിൽ നിക്ഷിപ്തമായിരുന്നു. അവരുടെ അധികാരം രാജാക്കന്മാരുടെ പത്നിമാരെ അതിശയിപ്പിക്കുന്ന വിധത്തിലായിരുന്നു. സോളമൻ രാജാവിന്റെ ഭരണകാലത്ത് അമ്മായ ബത്‌ഷെബാ സോളമനുവേണ്ടി ഭരണം നടത്തിയതിൽ നിന്ന് ഇതു വ്യക്തമാണ്.”

പരിശുദ്ധ അമ്മയ്ക്ക് ഈശോയുടെ പക്കൽ മാദ്ധ്യസ്ഥ്യം വഹിക്കുന്നതിനുള്ള പ്രത്യേക പദവിയോട് സോളമന്റെ സന്നിധിയിൽ ബത്ഷെബായ്ക്കുള്ള സ്ഥാനം പല പണ്ഡിതന്മാരും പരിഗണിക്കാറുണ്ട്.

ഫാ. ജെയ്സൺ കുന്നേൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.