“എന്നെ സംരക്ഷിക്കുന്നത് ദൈവമാണ്” – 110-ാം പിറന്നാളിൽ ടെക്‌സസിലെ മുത്തശ്ശി പറയുന്നു 

“നാളിതു വരെയും എന്നെ സംരക്ഷിച്ചത് ദൈവമാണ്. അതുകൊണ്ടാണ് ഞാൻ ഇത്രയും കാലം ജീവിച്ചത്” – പറയുന്നത് 110-കാരിയായ മുത്തശ്ശിയാണ്. ടെക്‌സസ് സ്വദേശിയായ എലിസബത്ത് ഫ്രാൻസിസ് എന്ന മുത്തശ്ശിയാണ് കഴിഞ്ഞ ദിവസം 110 -ാം പിറന്നാൾ ആഘോഷിച്ചത്.

“ഞാൻ കഴിച്ച ഭക്ഷണമോ, പാരമ്പര്യങ്ങളോ ഒന്നുമല്ല എന്നെ ഇത്രയും നാൾ ജീവിക്കുവാൻ അനുവദിച്ചത്. ദൈവത്തിന്റെ അനുഗ്രഹമാണ് എന്നെ ഈ കാലമത്രയും ജീവിക്കുവാൻ അനുവദിച്ചതും സംരക്ഷിച്ചതും” – മുത്തശ്ശി മാധ്യമങ്ങളോട് പറഞ്ഞു. ഹാപ്പി ബർത്ത് ഡേ എന്ന കിരീടം ധരിച്ച് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പമാണ് മുത്തശ്ശി ഈ തവണ പിറന്നാൾ ആഘോഷിച്ചത്.

1909-ൽ ലൂസിയാനയിൽ ആണ് ഈ മുത്തശ്ശി ജനിച്ചത്. മക്കളുടേയും കൊച്ചുമക്കളുടേയും വളർച്ചയിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തിയ ഈ മുത്തശ്ശി 110-ാം പിറന്നാളിലും പൂർണ്ണ ആരോഗ്യവതിയും സന്തുഷ്ടയുമാണ്. തന്റെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങൾക്കും ഇവർ നന്ദി പറയുന്നത് ദൈവത്തിനാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.