വിശ്രമ സമയത്ത് പരിശുദ്ധാത്മാവിന്റെ പ്രവർത്തനം എങ്ങനെ നമ്മിൽ സജീവമാകും

പലപ്പോഴും പല കാര്യങ്ങളിൽ വ്യഗ്രചിത്തരായിട്ടുള്ള ആളുകളേക്കാൾ പരിശുദ്ധാത്മാവിന് ഒരാളിൽ പ്രവർത്തിക്കാൻ എളുപ്പം വിശ്രമത്തിൽ ആയിരിക്കുന്ന വ്യക്തികളിൽ ആണ്. കാരണം, അങ്ങനെയുള്ളപ്പോൾ അവർ ശാരീരികമായി ക്ഷീണിതരെങ്കിലും നല്ല വിശ്രമം ലഭിക്കുമ്പോൾ ഒരു വ്യക്തിയിൽ പ്രവർത്തിക്കാൻ ദൈവത്തിന് എളുപ്പമാണ്. ജോലി ഭാരത്താൽ ആകുലരെങ്കിലും ദൈവാനുഗ്രഹം കടന്നു വരുന്നതിന് അത് ഒരു തടസമല്ല.

വിശ്രമം ദൈവത്തോടൊപ്പമായിരിക്കട്ടെ

നമ്മുടെ ഒഴിവു വേളകൾ ദൈവത്തിന്റെ അനുഗ്രഹം ലഭിക്കുന്ന നിമിഷങ്ങളാണ്. അവ ദൈവാനുഗ്രഹ പ്രദമാക്കേണ്ടത് ആത്മീയ ജീവിതത്തിന് അത്യന്താപേക്ഷിതമായ കാര്യവുമാണ്. അതിനാൽ ദൈവത്തെക്കുറിച്ചുള്ള ഓർമ്മ നമ്മിൽ പ്രധാനം ചെയ്യുന്ന നിമിഷങ്ങളാക്കി അവയെ നമുക്ക് മാറ്റുവാൻ ശ്രമിക്കാം. നമ്മുടെ ക്ഷീണത്തിലും വിശ്രമത്തിലും സമീപസ്ഥനായ ദൈവത്തിന്റെ സാമിപ്യത്തിനായി ആഗ്രഹിക്കുകയും ചെയ്യാം. അത് നമ്മുടെ വിശ്രമ വേളകളെ അനുഗ്രഹ പ്രദമാക്കും.

ആത്മീയമായി നമ്മെ വളർത്തുന്ന കാര്യങ്ങൾ: സൗഹൃദവും ധ്യാനവും

ആത്മീയമായി നമുക്ക് വിശ്രമം നൽകുകയും നമ്മെ വളർത്തുകയും ചെയ്യുന്ന കാര്യങ്ങൾ ആണ് മറ്റുള്ളവരുമായിട്ടുള്ള നല്ല സൗഹൃദവും ധ്യാനവും. അത് വ്യക്തി ബന്ധങ്ങൾ വളർത്തുക മാത്രമല്ല ചെയ്യുന്നത് ആത്മീയമായ വളർച്ചയിലേക്ക് നമ്മെ നയിക്കുകയും ചെയ്യും. ശരീരവും ആത്മാവും വിശ്രമിക്കുന്നതിനായി അഭയം തേടേണ്ടത് ദൈവത്തിന്റെ സന്നിധിയിൽ ആയിരിക്കണം. ദൈവത്തിന് വേണ്ടി ദാഹിക്കുന്ന മനസ്സിൽ ആത്മാവ് പ്രവർത്തിക്കുക തന്നെ ചെയ്യും.