മക്കളുടെ ആത്മീയ വളർച്ചയിൽ മാതാപിതാക്കൾ എത്രമാത്രം ശ്രദ്ധാലുക്കളായിരിക്കണം?

മക്കളുടെ വിശ്വാസ പരിശീലനത്തിന്റെ ആദ്യത്തെ അദ്ധ്യാപകർ മാതാപിതാക്കളാണ്. ഓരോ കുട്ടിയുടെയും ആത്മീയ വളർച്ചയിൽ മാതാപിതാക്കൾ ഒരു പ്രധാന പങ്കുവഹിക്കുന്നു. ഈ ഒരു ഉത്തരവാദിത്വം അവസാനിക്കുന്നത് എപ്പോഴാണ്? മക്കൾക്ക് പ്രായമാകുമ്പോൾ മാതാപിതാക്കളുടെ ഇടപെടൽ ക്രമേണ കുറയുന്നു. ഇതിനർത്ഥം രക്ഷാകർതൃ ഉത്തരവാദിത്വം അവസാനിക്കുന്നു എന്നല്ല, മറിച്ച് അത് കൂടുതൽ വിശാലമാകുന്നു എന്നാണ്.

മരിക്കുന്നതുവരെ, മാതാപിതാക്കൾ അവരുടെ മക്കൾക്ക് ഒരു മാതൃകയായി ജീവിക്കാൻ പരിശ്രമിക്കണം. കുറച്ചു വളർന്ന് കഴിയുമ്പോൾ മാതാപിതാക്കൾ മക്കൾക്ക് മാതൃകയല്ലാതെ ജീവിക്കുന്നതായി അവർക്ക് തോന്നരുത്. അത് മാതാപിതാക്കളിലുള്ള വിശ്വാസവും സ്നേഹവും നഷ്ട്ടപ്പെടുന്നതിന് കാരണമായി തീരും. മക്കളുടെ കണ്ണിൽ അവർ വെറും ഉപദേശകർ മാത്രമായിരിക്കും.

മക്കൾക്ക് പ്രായപൂർത്തിയായതിനുശേഷം അവരുടെ ആത്മീയ ജീവിതത്തിൽ മാതാപിതാക്കൾക്ക് ഇടപെടാൻ കഴിയുമോ?

ചെറുപ്പത്തിൽ തന്നെ ആഴമായ വിശ്വാസ ജീവിതത്തിലും മൂല്യ ബോധത്തിലും ജീവിക്കുന്ന മക്കൾ മുതിർന്നാലും ആ നല്ല ശീലങ്ങൾ ജീവിതത്തിൽ തുടരും. എന്നാൽ, മക്കൾ വിശ്വാസത്തിൽ നിന്ന് വ്യതിചലിച്ചാൽ മാതാപിതാക്കൾ എന്തുചെയ്യണം? അതിനുള്ള ഉത്തമ ഉദാഹരണം ധൂർത്തപുത്രന്റെ ഉപമയിലെ പിതാവിന്റെ മനോഭാവവും സ്നേഹവും ആണ്. ഈ പിതാവിന്റെ മനോഭാവം മാതാപിതാക്കൾ സ്വീകരിക്കുന്നത് നല്ലതാണ്. മക്കൾക്ക് തെറ്റ് പറ്റുമ്പോളും അവരോട് നിരുപാധികമായി ക്ഷമിക്കാനും സ്വീകരിക്കാനും മനസ് കാണിക്കുക.

മുതിർന്നാലും മക്കളുടെ ആത്മീയ കാര്യങ്ങളിൽ മാതാപിതാക്കൾക്ക് ശ്രദ്ധയുണ്ടാകണം. ഒപ്പം മാതാപിതാക്കൾ മക്കളോട് പ്രതികൂലവും അനുകൂലവുമായ സാഹചര്യങ്ങളിൽ കരുണ കാണിക്കാൻ ശ്രദ്ധിക്കുക. ഉപദേശത്തേക്കാൾ നൂറ് മടങ്ങ് സ്വാധീനിക്കുന്നത് നല്ല മാതൃകകൾ ആണെന്ന് മറക്കാതിരിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.