പള്ളി പൊളിച്ചതിൽ ശക്തമായ നടപടി; ആശങ്ക വേണ്ടെന്ന് അമിത് ഷാ

ലഡോ സരായ് ലിറ്റിൽ ഫ്ലവർ സീറോ മലബാർ പള്ളി പൊളിച്ചു നീക്കിയതിൽ ഡൽഹി സർക്കാരിൽ നിന്ന് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കത്തോലിക്കാ ദൈവാലയം തകർത്ത സംഭവം അത്യന്തം ഗൗരവത്തോടെയാണ് ആഭ്യന്തര മന്ത്രാലയം കാണുന്നതെന്നും കൊടിക്കുന്നിൽ സുരേഷ് എംപിയെ മന്ത്രി അറിയിച്ചു.

സംഭവത്തിൽ നടപടികൾ ഉണ്ടാകുമെന്നും കത്തോലിക്കാ സമൂഹത്തിന് യാതൊരു ആശങ്കയും വേണ്ടെന്നും ആഭ്യന്തര മന്ത്രി പറഞ്ഞതായി കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു. പള്ളിപൊളിച്ചതിനെ കുറിച്ചുള്ള ഡൽഹി സർക്കാരിന്റെ റിപ്പോർട്ട് ഇന്നോ നാളെയോ കിട്ടുമെന്ന് കൂടിക്കാഴ്ചയിൽ അമിത് ഷാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.