വിശുദ്ധ നാട്ടിലേക്കു തീർത്ഥയാത്ര (2019 നവംബർ 5-14)

വിശുദ്ധ നാട്ടിലെ യേശുവിന്റെ പുണ്യസ്ഥലങ്ങൾ നേരിൽ കണ്ട്, അറിഞ്ഞ്, പ്രാർത്ഥിച്ച്‌ ആത്മീയാനുഗ്രഹം പ്രാപിക്കാൻ യൂറോപ്പിലുള്ള (പ്രത്യേകിച്ച് ജർമനിയിൽ) മലയാളികൾക്കായി ലൈഫ്ഡേ അവസരം ഒരുക്കുന്നു. 2019 നവംബർ 5 മുതൽ 14 വരെയാണ് യേശുവിന്റെ വഴികളിലൂടെയുള്ള ഈ ആത്മീയയാത്ര. ജറുസലേമിൽ ബൈബിൾ ഗവേഷണ പഠനം വിജയകരമായി പൂർത്തിയാക്കിയ ഡോ. പോൾ കുഞ്ഞാനയിൽ MCBS ആണ് ഈ തീർത്ഥയാത്ര നയിക്കുന്നത്. ‘ലൈഫ്ഡേ’ ഓൺലൈനിൽ വിശുദ്ധ നാട്ടിലെ ഓരോ സ്ഥലവും പരിചയപ്പെടുത്തുന്ന പംക്തി തയ്യാറാക്കുന്നത് പോൾ കുഞ്ഞനയിൽ അച്ചനാണ്‌.

സന്ദർശിക്കുന്ന പ്രധാനപ്പെട്ട സ്ഥലങ്ങൾ:  

ബെത്‌ലഹേമിൽ- യേശുവിന്റെ ജനനസ്ഥലം, ഉണ്ണീശോയെ മറിയം പാലൂട്ടിയ മില്‍ക്ക് ഗ്രോട്ടോ, ആട്ടിടയന്മാരെ മാലാഖമാര്‍ ഈശോയുടെ ജനനം അറിയിച്ച ‘ഷെപ്പേര്‍ഡ്സ് ഫീല്‍ഡ്’

നസ്രത്തിൽ- മംഗളവാര്‍ത്താദേവാലയം, മാതാവിന്റെ കിണര്‍, യൗസേപ്പിതാവിന്റെ പണിശാല, ഈശോ ആദ്യമായി വചനം പ്രഘോഷിച്ച സിനഗോഗ്

ജറുസെലെമിൽ- ഒലിവു മല, ബേത്ഫഗെ, ഗെത്സെമെൻ തോട്ടം, സെഹിയോൻ മാളിക, ഫ്ളജെല്ലേഷൻ മൊണാസ്റ്ററി, എച്ചേ ഹോമോ ആശ്രമം, പത്രോസിന്റെ തള്ളിപ്പറയലിന്റെ ദേവാലയം, കാൽവരി, വിശുദ്ധ തിരുക്കല്ലറയുടെ ദേവാലയം, മറിയം ജനിച്ച വി. അന്നയുടെ ദേവാലയം, ദാവീദിന്റെ കല്ലറ

ജോര്‍ദാനിൽ: പെട്ര, മദ്ബ, നെബോ മല

തിബേരിയാസ്, താബോർ മല, കാനാ, കഫർണാം, തബ്‌ഗെ, അഷ്ടഭാഗ്യങ്ങളുടെ മല, കാര്‍മ്മല്‍ മല, ജെറിക്കോ, ചാവുകടൽ, യാക്കോബിന്റെ കുളം, സമരിയ, അയിന്‍കാരേം, ബഥനി, ജോര്‍ദാന്‍ നദിയിലെ ജ്ഞാന സ്‌നാനതീരം

ആത്മീയയാത്രയുടെ പ്രത്യേകതകൾ:   

  • പ്രധാന വിശുദ്ധ സ്ഥലങ്ങളിൽ അനുദിനം വി. കുർബാന
  • ജറുസലേമിലെ ‘Via Dolorasa’ യിലൂടെ കുരിശിന്റെ വഴി പ്രാര്‍ത്ഥന
  • ഗലീലി തടാകത്തിലൂടെ ബോട്ട് യാത്ര
  • മലയാളത്തിൽ സ്ഥലം പരിചയപെടുത്തലും വിവരണങ്ങളും

ഈ വിശുദ്ധനാട് തീർത്ഥാടനത്തിൽ പങ്കുചേരാൻ താല്പര്യമുള്ളവരും കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവരും ബന്ധപ്പെടുക:

Mobile or WhatsApp: +49 1627 33 2094 (Fr Srampickal, Germany)
E-mail: lifedaymail@gmail.com

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.