ധൈര്യത്തോടെയും ആവേശത്തോടെയും സുവിശേഷത്തെ മുറുകെപ്പിടിക്കുക: യുവജനങ്ങളോട് പാപ്പാ

ധൈര്യത്തോടെയും ആവേശത്തോടെയും സുവിശേഷത്തെ മുറുകെപ്പിടിക്കുവാൻ യുവജനങ്ങളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപ്പാപ്പ. 2016 -ൽ പോളണ്ടിൽ വച്ച് നടന്ന ലോക യുവജനദിനത്തിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ചാണ് പാപ്പാ ഇപ്രകാരം ഓർമ്മിപ്പിച്ചത്.

യുവജനതയെ പരിശുദ്ധാത്മാവിന്റെ ശക്തിയാൽ ക്രിസ്തുവിന്റെ സുവിശേഷം വരുംതലമുറകളിലേക്ക് ധൈര്യത്തോടെയും ആവേശത്തോടെയും എത്തിക്കാൻ എല്ലാവിധ ആശംസകളും നൽകുന്നുവെന്ന് പാപ്പാ പറഞ്ഞു. പാപ്പാ തന്റെ ശ്ലൈഹീക ആശീർവാദവും നൽകി.

“നമ്മെ പരിപാലിക്കുന്ന ഒരു നല്ല അമ്മയായി സ്വർഗ്ഗത്തിൽ പരിശുദ്ധ അമ്മ മദ്ധ്യസ്ഥത വഹിക്കുന്നു. അതിനാൽ ക്രിസ്തുവിനെ ആനന്ദിപ്പിക്കുവാൻ മാതാവിനോട് ആവശ്യപ്പെടണം. ക്രിസ്തുവിന്റെ കൂടെ നിൽക്കാൻ ഒരിക്കലും ഭയപ്പെടരുത്. അത് വിലമതിക്കപ്പെടുന്ന ഒന്നാണ്” – പാപ്പാ പറഞ്ഞു.

ലോക യുവജനസംഗമം ആദ്യമായി സംഘടിപ്പിക്കുകയും അത് തുടരാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്ത ജോൺപോൾ രണ്ടാമൻ മാർപാപ്പയെയും ഫ്രാൻസിസ് പാപ്പാ പ്രത്യേകം അനുസ്മരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.