ഫാ. സെബാസ്റ്റ്യൻ പൊട്ടനാനി അന്തരിച്ചു

കരിസ്മാറ്റിക് നവീകരണ രംഗത്തെ ആദ്യകാല ശുശ്രൂഷകനും കടുത്തുരുത്തി എസ് വി ഡി പ്രാർത്ഥനാനികേതൻ ഡയറക്ടറുമായിരുന്ന ഫാ. സെബാസ്റ്റ്യൻ പൊട്ടനാനി എസ് വി ഡി (87) അന്തരിച്ചു. സംസ്‌കാരം ഇന്ന് മൂന്നിന് മുംബൈ ഈസ്റ്റ് തിരുഹൃദയ ദേവാലയത്തിൽ.

അഞ്ചു വർഷമായി എസ് വി ഡി സഭയുടെ മുംബൈ അന്ധേരിയിലെ ഭവനത്തിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. കരിസ്മാറ്റിക് നവീകരണ രംഗത്തെ ആദ്യകാല ശുശ്രൂഷകനായിരുന്നു ഫാ. പൊട്ടനാനി. കുടുംബങ്ങളുടെ വിശുദ്ധീകരണ വളർച്ചയ്ക്കായി സ്വയം സമർപ്പിച്ച വൈദികനായിരുന്നു അദ്ദേഹം. 1964 മുതൽ ധ്യാനങ്ങൾക്കു നേതൃത്വം നൽകിയ അദ്ദേഹം 1985 മുതൽ കടുത്തുരുത്തി എസ് വി ഡി പ്രാർത്ഥനാനികേതനിൽ തുടർച്ചയായി ദാമ്പത്യ കാരിസ് ധ്യാനങ്ങൾ നടത്തി. 1998 മുതൽ ഒന്പതു വർഷം കേരള കരിസ്മാറ്റിക് സർവ്വീസ് ടീമിന്റെ (കെഎസ് ടി) ലോർഡ്സ് കപ്പിൾസ് മിനിസ്ട്രിയുടെ ആനിമേറ്ററായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.