ജോര്‍ജ്ജ് കുറ്റിക്കലച്ചന്‍ യാത്രയായി

ആകാശപ്പറവകളുടെ കൂട്ടുകാര്‍ (FBA) എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകനും എംസിബിഎസ് സഭാംഗവുമായ ഫാ. ജോര്‍ജ്ജ് കുറ്റിക്കല്‍ (67) നിര്യാതനായി. ഇന്ന് പുലര്‍ച്ചേ 1.50 മണിക്ക് മലയാറ്റൂര്‍ ഉള്ള എംസിബിഎസ് മാര്‍ വാലഹ് ആശ്രമത്തില്‍ വച്ചാണ് അന്ത്യം.

കരള്‍സംബന്ധമായ രോഗത്താല്‍ കഴിഞ്ഞ കുറച്ചു നാളുകളായി  കുറ്റിക്കലച്ചന്‍ ചികിത്സയില്‍ ആയിരുന്നു. ഡിസംബര്‍ തുടക്കത്തില്‍ രോഗം മൂര്‍ഛിച്ചപ്പോള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചു. അസുഖം കുറഞ്ഞതോടെ കഴിഞ്ഞ ചൊവ്വാഴ്ച മലയാറ്റൂര്‍ ഉള്ള മാര്‍ വാലഹ് ആശ്രമത്തിലേക്ക് അദ്ദേഹത്തെ കൊണ്ടുവന്നിരുന്നു.

അര്‍ദ്ധരാത്രിയോടെ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി വഷളാകുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.