കാവാലം സ്വദേശിയെ കണ്ടെത്തി: ലൈഫ് ഡേ – യ്ക്ക് നന്ദിയുമായി ബന്ധുക്കൾ

വെള്ളപ്പൊക്കത്തിൽ കാണാതായ കാവാലം സ്വദേശി കുരുവിക്കാട്‌, കെ. ജെ. ജോണിനെ (കുഞ്ഞ്) കണ്ടെത്തി.

കുടുംബാംഗങ്ങൾ അറിയിച്ചതിനെ തുടർന്ന് ലൈഫ് ഡേ – അദ്ദേഹത്തെ കാണാതായതായി കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. വാർത്തയെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും അന്വേഷണം ഊർജ്ജിതപ്പെടുത്തുകയും ഒടുവിൽ കണ്ടെത്തുകയും ചെയ്തു.

ബന്ധുവായ അല്‍ഫിയാണ് ഇന്നലെ രാത്രിയിൽ ലൈഫ് ഡേ ഓഫീസിലേയ്ക്ക് വിളിക്കുകയും നന്ദി അറിയിക്കുകയും ചെയ്തത്.

നേരത്തെ സമാനമായ രീതിയിൽ ലീന വര്‍ഗീസ്‌ എന്ന കുട്ടിയേയും ബന്ധുക്കളെ ഏൽപ്പിക്കാൻ ലൈഫ് ഡേ – യ്ക്ക് കഴിഞ്ഞിരുന്നു.

പ്രളയത്തെ തുടര്‍ന്ന് ക്യാമ്പുകളിലേക്ക് മാറ്റുന്നതിന്റെ ഇടയ്ക്ക് മാതാപിതാക്കളെ കാണാതായ ലീനയുടെ കഥ ക്യാമ്പിന്റെ ചാർജുള്ള ഫാ. ആൻജോയാണ് ലൈഫ് ഡേ – യെ അറിയിക്കുന്നത്.

തുടർന്ന്, ലൈഫ് ഡേ ലീനയുടെ സങ്കട കഥ പ്രസിദ്ധീകരിക്കുകയും രണ്ടു മണിക്കൂറിനകം ബന്ധുക്കൾ പെൺകുട്ടിയുമായി ബന്ധപ്പെടുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.